‘മൂര്‍ഖന്‍ പാമ്പിനെയാണല്ലോ ചവിട്ടി’യതെന്ന് അര്‍ണാബിനെ കൊണ്ട് പറയിപ്പിച്ച് മലയാളികള്‍; പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ് പിന്‍വലിച്ച് റിപബ്ലിക്ക് ടിവി

Gambinos Ad
ript>

കൊലനിലമാണ് കേരളം എന്ന് വിശേഷിപ്പിച്ച് അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ടിവി തുടര്‍ച്ചയായി കേരളത്തെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടിനെതിരെ മലയാളികള്‍ ഒരുമിച്ചുണര്‍ന്നപ്പോള്‍ ആദ്യം താഴെ വീണത് റിപബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജായിരുന്നു. ഫേസ്ബുക്ക് പേജിലെ റിവ്യൂ 4ല്‍ നിന്ന് 2.2ലേക്കാണ് കുത്തനെ വീണത്. ഇനിയും റിവ്യൂ ഓപ്ഷന്‍ അനുവദിച്ചാല്‍ അത് ഏറ്റവും മോശമായ അവസ്ഥയിലാവും എന്ന് മനസ്സിലാക്കിയ റിപബ്ലിക്ക് ടിവി ഫേസ്ബുക്ക് റിവ്യൂ ഓപ്ഷന്‍ പിന്‍വലിക്കുകയായിരുന്നു.

Gambinos Ad

എന്നാല്‍ അവിടെ നിര്‍ത്താന്‍ മലയാളികള്‍ തയ്യാറായിരുന്നില്ല. ഫേസ്ബുക്കില്‍ റിവ്യൂ ഇടാന്‍ അവസരം തന്നില്ലെങ്കില്‍ പ്ലേ സ്‌റ്റോറില്‍ കയറി റിപബ്ലിക്ക് ടിവി ആപിന് റിവ്യൂ ചെയ്യും എന്നാണ മലയാളികള്‍ എടുത്തത്. ആ തീരുമാനം അര്‍ണാബിനും റിപബ്ലിക്ക് ടിവിക്കും കനത്ത ക്ഷീണമാണ് ഉണ്ടാക്കിയത്, ഉണ്ടാക്കികൊണ്ടിരിക്കുന്നത്.

കാരണം മറ്റൊന്നുമല്ല, ആപിന് റേറ്റിംഗ് കുറഞ്ഞാല്‍ പരസ്യവരുമാനം കുറയും. പ്രധാന കോര്‍പ്പറേറ്റ് കമ്പനികള്‍ പരസ്യം നല്‍കുമ്പോള്‍ ആപ് റേറ്റിംഗ് കൂടി പരിഗണിക്കും. മലയാളികള്‍ ഒന്നടങ്കം തീരുമാനിച്ചതോടെ റേറ്റിംഗ് കുറയുക മാത്രമല്ല, മോശം റിവ്യൂകള്‍ എഴുതുകയും ചെയ്തു. മോശം റിവ്യൂകള്‍ ഡൗണ്‍ലോഡിംഗിനെ ബാധിക്കും. റിവ്യൂ നോക്കിയാണ് കൂടുതല്‍ പേരും ഡൗണ്‍ലോഡിംഗിന് തയ്യാറാവുന്നത്. ആപിന്റെ റേറ്റിംഗ് ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തിയതോടെ ചാനല്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ് പിന്‍വലിച്ചു. വരുമാനത്തെ ബാധിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് ചാനല്‍ അടവ് മാറ്റി ആപ്പ് തന്നെ പിന്‍വലിച്ചത്.