മലിനീകരണം കുട്ടികളുടെ ബുദ്ധിവികാസത്തെ എങ്ങനെയാണ് ബാധിക്കുന്നത് ?  

നമുക്ക ചുറ്റും മലിനമാണ്. ഏറ്റവും ദോഷകരമായ മാറ്റമാണത്. വായു, വെള്ളം, മണ്ണ്, ഭക്ഷണം എല്ലാം മലിനമായിരിക്കുന്നു. അത് ഓരോ ജീവനേയും ഹനിച്ച് അവസാനം ഭൂമിയെതന്നെ ഇല്ലാതാക്കുന്നു.
മലിനീരണങ്ങള്‍ ഓരോന്നും ഓരോ അസുഖങ്ങള്‍ കൊണ്ടുവരുന്നു. അതിപ്പോള്‍ വായു മലിനീകരണമാണെങ്കില്‍ അത് ശ്വസനസംബന്ധമായ പ്രശ്നങ്ങളും, ആസ്ത്മയും നേത്രരോഗങ്ങളുമെല്ലാം ഉണ്ടാക്കുന്നു. ജലമലിനീകരണം ഉദരസംബന്ധമായ കാര്യങ്ങളെ ബാധിക്കുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കെല്ലാം കാരണമാകുന്ന പലതരം മലിനീകരണവും തലച്ചോറില്‍ സാരമായിപ്രശ്നങ്ങളുണ്ടാക്കുന്നതാണ്.
അനവധി നാഡികളുള്ള തലച്ചോര്‍ ശരീരത്തിലേക്കയക്കുന്ന സിഗ്‌നലുകളെ താറുമാറാക്കിയേക്കും. ഒരു ശരീരത്തിന്റെ ആകമാനം കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന തലച്ചോറിന്റെ വളര്‍ച്ചയെയാണ് അത് ശരിപ്പെടുത്തുക. ഒരു കുഞ്ഞ് ഉദരത്തിലായിരിക്കുമ്പോള്‍ത്തന്നെ തലച്ചോര്‍ വളര്‍ന്നു തുടങ്ങുന്നു. കോശങ്ങള്‍ രൂപപ്പെട്ട് നാഡികള്‍ ശരീരത്തിലെ സന്ദേശങ്ങളെ സംവേദിപ്പിക്കാന്‍ ആരംഭിക്കുന്നു. അങ്ങനെ ശൈശവകാലം, കൗമാരം. യൗവനം എന്നിവയിലൂടെ കടന്ന് പോകുന്ന ഏതൊരാളെയും ഗൗരവമായി ബാധിക്കുന്നു മലിനീകരണങ്ങള്‍.
അഞ്ച് വയസ്സുവരെ തലച്ചോര്‍ കാര്യമായി വളരുന്നു. ജനനസമയത്തേക്കാള്‍ 90 % വളര്‍ന്നതാണ് ഒരു മുതിര്‍ന്നയാളുടെ തലച്ചോറ്. ഭ്രൂണമായിരിക്കുമ്പോള്‍തന്നെ മലിനീകരണം മനുഷ്യര്‍ക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നു. തലച്ചോറിലെ കോശങ്ങളെയും ന്യൂറോ ട്രാന്‍സ്മിറ്റേഴ്സിനേയും ഇത് അപകടാവസ്ഥയിലാക്കുന്നു. നിമിഷനേരമുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ മുതല്‍ കാലങ്ങളോളം നീളുന്നവ വരെ നമ്മളെ തേടിയെത്തും.
കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുകയും സ്വഭാവത്തെ, പെരുമാറ്റത്തെ, മാനസികമായി അങ്ങനെ ഏത് ഘട്ടത്തില്‍ വച്ചും മലിനീകരണം കാരണമുള്ള രോഗങ്ങള്‍ നമുക്കും കുട്ടികള്‍ക്കും വരാം. ഓട്ടിസം, ബുദ്ധിക്കുറവ്, അറ്റെന്‍ഷന്‍ ഡെഫിസിറ്റി ഹൈപ്പറാക്ടീവിറ്റി ഡിസ്ഓര്‍ഡര്‍ എല്ലാം, പഠനത്തില്‍ വൈമുഖ്യം എല്ലാം ചില രോഗങ്ങളാണ്.