ആനയെ അനുസരിപ്പിക്കാന്‍ അടിക്കുന്നതിനിടെ പാപ്പാന് അടിതെറ്റി; ആന കിടന്നത് പാപ്പാന്റെ ദേഹത്തേക്ക്; തലയോട്ടി തകര്‍ന്ന് ദാരുണാന്ത്യം (വീഡിയോ)

ആനയെ കുളിപ്പിക്കുന്നതിനിടെ ആനയുടെ അടിയില്‍പ്പെട്ട് പാപ്പാന്‍ മരിച്ചു. ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കരാണ്(42) മരിച്ചത്. ഇന്ന് രാവിലെ കോട്ടയം കാരാപ്പുഴയില്‍ ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം.

ഭാരത് വിശ്വനാഥന്റെ പാപ്പാന്റെ ദാരുണാന്ത്യത്തിന്റെ വീഡിയോ

ആനയെ അനുസരിപ്പിക്കാന്‍ അടിക്കുന്നതിനിടെ പാപ്പാന് അടിതെറ്റി…. ആന ഇരുന്നത് പാപ്പാനായ അരുണിന്റെ ദേഹത്തേക്ക്..ഭാരത് വിശ്വനാഥന്റെ പാപ്പാന്റെ ദാരുണാന്ത്യത്തിന്റെ വീഡിയോ

Posted by Nadukani on Sunday, 3 March 2019

ആനയോട് കിടക്കാന്‍ പറഞ്ഞതും പാപ്പാന്‍ നില്‍ക്കുന്ന വശത്തേക്ക് ആന കിടന്നു. മറ്റേ വശത്തേക്ക് കിടക്കാന്‍ വടിവീശി അടിച്ചു കൊണ്ട് നിദ്ദേശിക്കുന്നതിനിടെ അരുണ്‍ തെന്നി ആനക്കടിയിലേക്ക് വീഴുകയായിരുന്നു. മറ്റ് പാപ്പാന്‍മാര്‍ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനയ്ക്ക് അടിയില്‍ പെട്ട് പാപ്പാന്റെ തലയോട്ടി തകര്‍ന്നു. മൂന്ന് പാപ്പാന്‍ മാരില്‍ രണ്ട് പേര്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഓടിവന്ന് ആനയെ എഴുന്നേല്‍പ്പിച്ച് പാപ്പാനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.