ആരോഗ്യകരമായ ചിട്ടകള്‍ ശീലിക്കാം; തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് ആത്മവിശ്വാസം വളര്‍ത്താം; കൊറോണക്കാലത്തെ കുട്ടിക്കാലം

രാജ്യമെങ്ങും കൊറോണ ഭീതിയില്‍ കഴിയുകയാണ്. എല്ലാവരും വീടുകളില്‍ തന്നെ കഴിയേണ്ട അവസ്ഥയും. നമ്മുടെ കുട്ടികള്‍ക്ക് കൊറോണയെക്കുറിച്ചുള്ള കൃത്യമായ അറിവുകള്‍, കുട്ടികളുടെ പ്രായത്തിനനുസരിച്ച്, വ്യക്തമായി പറഞ്ഞ് കൊടുക്കേണ്ടതുണ്ട്.

കുട്ടികള്‍ക്കും ഭീതിയുണ്ടാകാം. മാനസികമായ പിന്തുണ നല്‍കുക.

മുതിര്‍ന്ന കുട്ടികളെ കൊണ്ട് ചെറിയ കുട്ടികള്‍ക്ക് കാര്യങ്ങള് മനസ്സിലാക്കി കൊടുക്കുക. ഇത് ഭയം കുറയ്ക്കുവാനും ഉത്തരവാദിത്വം കൂട്ടുവാനും സഹായിക്കും.

സ്വയം സംരക്ഷിക്കുവാനും മറ്റുള്ളവരെ അപകടത്തില്‍ ചാടിക്കാതിരിക്കുവാനും കുട്ടികളെ പഠിപ്പിക്കുക.

കൈ കഴുകുവാന്‍ (വെള്ളവും സോപ്പും ഉപയോഗിച്ച്, എല്ലാ ക്രമങ്ങളും പാലിച്ച്, 20 ലെര എങ്കിലും നീണ്ട് നില്‍ക്കുന്ന രീതിയില്‍) പഠിപ്പിക്കുക.

വെള്ളവും സോപ്പും ഇല്ലാത്ത അവസരങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുവാനും പറഞ്ഞ് കൊടുക്കുക.

തുമ്മുമ്പോഴും ചുമക്കുമ്പോഴും കൈമുട്ടിലേക്കോ കുപ്പായക്കയ്യിലേക്കോ ചെയ്യുവാനോ തൂവാല ഉപയോഗിക്കുവാനോ നിഷ്‌കര്‍ഷിക്കുക.