ഏറ്റവുമധികം സൈബര്‍ ബുള്ളിയിങിന് ഇരയാവുന്നത് ഇന്ത്യയിലെ കുട്ടികളാണോ ?  അതെ എന്ന് റിപ്പോര്‍ട്ടുകള്‍!

മൊബൈല്‍ സ്‌ക്രീനിന് പിന്നിലെ കൗമാരക്കാരുടെ ജീവിതം എന്ന ആശയത്തിലുള്ള ഒരു റിപ്പോര്‍ട്ടില്‍ മകാഫീ കണ്ടെത്തിയത് ഇന്ത്യയിലെ കുട്ടികളാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങിന് ഇരയാകുന്നത് എന്നാണ്. ‘ ലൈഫ് ബിഹൈന്‍ഡ് ദ സ്‌ക്രീന്‍സ് ഓഫ് പാരന്റ്‌സ് ട്വീന്‍സ് ആന്‍ഡ് ടീന്‍സ് എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ പേര്.
ഇന്ത്യയില്‍ 10നും പതിനാലിനും ഇടയില്‍ പ്രായമുള്ള 83% കുട്ടികളാണ് സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചിക്കുന്നത്. അത് ആഗോള തലത്തിന്റെ 7% ആണ്. 22% പേര്‍ക്ക് പല തരത്തിലായി സൈബര്‍ ബുള്ളിയിങ് നേരിട്ടിട്ടുണ്ട്. ഇത് ആഗോള തലത്തിന്റെ 5% കൂടുതലാണ്.
‘ 90% മാതാപിതാക്കളും അവരുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാവുന്നവരാണ്. ഇന്ത്യയിലെ കുട്ടികളാണ് സൈബറിടങ്ങളില്‍ ഏറ്റവുമധികം അപക്വമായി ഇടപെടുന്നവര്‍. അവരുടെ കാര്യത്തില്‍ ഒരു ശ്രദ്ധ കൊണ്ടുവരാന്‍ മാതാപിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്, അവരെ പ്രാപ്തരാക്കേണ്ടതുണ്ട് എന്ന് ഈ പഠനം പറഞ്ഞ ഒരു പ്രധാന കാര്യമാണ്’. മകാഫീയുടെ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് സച്ചിന്‍ പുരി പറഞ്ഞു.
‘ ഈ പഠനത്തിന്റെ വെളിച്ചത്തില്‍ കുട്ടികള്‍ ഇരയാകുന്ന ഓണ്‍ലൈന്‍ ഐഡന്റിറ്റ്ി തെഫ്റ്റ്, സൈബര്‍ബുള്ളിയിങ്, സാമ്പത്തിക തട്ടിപ്പ് പോലുള്ള വിഷയങ്ങള്‍ എല്ലാം ഇല്ലാതാക്കാന്‍ മാതാപിതാക്കളുടെ സഹകരണംകൂടി ലക്ഷ്യം വെക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു. ഏറ്റവും ദുര്‍ബലരായവരാണ് കുട്ടികള്‍. അവര്‍ എങ്ങനെ സംരക്ഷിക്കപ്പെടാതെ പോകുന്നു എന്നും പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്.