വെള്ളാരം കണ്ണുകളുള്ള ആന്‍ലിയ വിവാഹ ദിനത്തില്‍ വധുവായെത്തിയത് മാലാഖയെ പോലെ; നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി വിവാഹ വീഡിയോ

Gambinos Ad
ript>

പെരിയാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മട്ടാഞ്ചേരി സ്വദേശിനി ആന്‍ലിയയുടെ ദുരൂഹത നിറഞ്ഞ മരണത്തിന് പിന്നാലെ അവളുടെ ഓര്‍മ്മച്ചിത്രങ്ങളും അച്ഛന്‍ ഹൈജിനസിനൊപ്പം പാടിയ ഗാനവുമെല്ലാം നൊമ്പരത്തോടെയാണ് കേരളക്കര കണ്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹ വീഡിയയോയാണ്. വെള്ളാരം കണ്ണുകളുള്ള ആന്‍ലിയ വിവാഹ ദിനത്തില്‍ വധുവായെത്തിയത് മാലാഖയെ പോലെയായിരുന്നു.

Gambinos Ad

നഴ്‌സിങ് പഠനം കഴിഞ്ഞ് ഇരുപത്തിമൂന്നാമത്തെ വയസിലായിരുന്നു തൃശൂര്‍ സ്വദേശി ജസ്റ്റിനുമായി ആന്‍ലിയയുടെ വിവാഹം. ബംഗളൂരുവില്‍ കിട്ടിയ ജോലിയും രാജിവെച്ചാണ് ആന്‍ലിയ ജസ്റ്റിന്റെ ജീവിതപങ്കാളിയാകുന്നത്. മകള്‍ ജസ്റ്റിനൊപ്പം സുരക്ഷിതയായിരിക്കുമെന്ന പ്രതീക്ഷയില്‍ ഹൈജിനസും ഭാര്യയും വിദേശത്തേക്കു മടങ്ങിപ്പോയി. പക്ഷേ പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്നതായിരുന്നു ആന്‍ലിയയുടെ ജീവിതം.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ അവള്‍ കൊടിയ പീഡനങ്ങളാണ് അനുഭവിച്ചു കൊണ്ടിരുന്നത്. ആന്‍ലിയയെ ജസ്റ്റിനും വീട്ടുകാരും ഉപദ്രവിക്കാറുണ്ടായിരുന്നു. അതെല്ലാം പുറംലോകമറിയുന്നത് അവളുടെ മരണശേഷം കണ്ടുകിട്ടിയ ഡയറിയില്‍ നിന്നായിരുന്നു. ഒരിക്കലും മറക്കരുതാത്ത ജീവിതാനുഭവങ്ങളും അവളുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. താന്‍ ഗര്‍ഭിണിയായപ്പോള്‍ അനുഭവിച്ച പീഡനങ്ങളും തന്നെ മാനസിക രോഗിയാക്കാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതുമെല്ലാം അവളുടെ കൈപ്പടയിലൂടെയാണ് ലോകം അറിഞ്ഞത്.

ഇപ്പോള്‍ ഈ വിവാഹ വീഡിയോ കാണുമ്പോള്‍ കേരളീയരുടെ മനസില്‍ ആന്‍ലിയ ഒരു നൊമ്പരമാകുകയാണ്. ഇത്രയും സന്തോഷവതിയായി വരുന്ന ആന്‍ലിയയുടെ ദുരന്തത്തിന്റെ പൊരുളറിയാന്‍ എല്ലാവരും കാത്തിരിക്കുകയാണ്.