Wednesday, 19 August 2026
‘Honest storytelling is a powerful means of change
10:50:33 AM IST
Kerala

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണ സംഭവം: ‘അസ്വാഭാവികമായി ഒന്നുമില്ല’, അന്വേഷണം ആവശ്യമില്ലെന്ന് ഡിജിപിക്ക് കത്ത് നൽകിയതായി മന്ത്രി

ന്യൂസ് ഡെസ്ക് 25 June 2026, 12:22 pm
SHARE

പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിനിടെ തലയിൽ പായസം വീണ സംഭവത്തിൽ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. തലയിൽ പായസം വീണതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും തനിക്ക് പരാതിയില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വീഡിയോ കണ്ട ലോകമെമ്പാടുമുള്ള മനുഷ്യർക്കും അതറിയാം. ഒരു ആൾക്കൂട്ടത്തിൽ സംഭവിക്കാൻ സാധ്യതയുള്ളത് മാത്രമാണ് ഉണ്ടായതെന്നും തനിക്ക് പരാതിയില്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. സന്തോഷം പങ്കിടാൻ പായസം കൊണ്ടുവന്നപ്പോൾ കൈ തട്ടി തലയിൽ വീണതാണ്. പൊലീസിൽ പരാതി കിട്ടിയാൽ അന്വേഷിക്കും. അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് ഡിജിപിക്ക് താൻ കത്ത് നൽകിയിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

കൊല്ലത്ത് കെഎസ്ആർടിസിയുടെ സ്ത്രീ സൗജന്യ യാത്രയുടെ ഉദ്ഘാടന ദിവസമാണ് ബസിലെ ആദ്യ യാത്രയിലെ തിരക്കിനിടെ മന്ത്രിയുടെ തലയിൽ ചൂടുപായസം വീണത്. കൊല്ലം ഡിപ്പോയിൽ വെച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പായസം കൈമാറുമ്പോൾ മന്ത്രിയുടെ തലയിൽ വീഴുകയായിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →