നീറ്റ് പ്രതിഷേധക്കാർക്കെതിരെ പ്രയോഗിച്ചതിൽ ലോഹ പെല്ലറ്റും; പരിക്കേറ്റയാളുടെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കിയത് നിരവധി ലോഹക്കഷണങ്ങൾ
ജന്ദർ മന്ദറിൽ പ്രതിഷേധം നടത്തിയവർക്കെതിരെ പ്രയോഗിച്ച പെല്ലറ്റുകളിൽ ലോഹഭാഗങ്ങൾ കണ്ടെത്തി. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ ശരീരത്തിൽ നിന്നാണ് ശസ്ത്രക്രിയയ്ക്കിടെ ലോഹ ഭാഗങ്ങൾ കണ്ടെത്തിയത്. ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് തയ്യാറാക്കിയ മെഡിക്കോ ലീഗൽ കേസ് റിപ്പോർട്ടിൽ നിന്നാണ് പെല്ലറ്റിനൊപ്പെ ലോഹഭാഗം കണ്ടെത്തിയതായി പരാമർശമുള്ളത്.
ഷെയ്ഖ് ഇർഷാദ് മൻസൂരിയുടെ ശരീരത്തിൽ നിന്നാണ് ലോഹ കഷ്ണങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കിയത്. തലയുടേയും കഴുത്തിന്റേയും ഭാഗത്ത് നിന്നും കവിളെല്ലിന് ഉള്ളിൽ നിന്നും ചുണ്ടുകളുടെ അകത്തുനിന്നുമാണ് 2 മില്ലി മീറ്റർ വലുപ്പമുള്ള ലോഹക്ഷ്ണങ്ങൾ നീക്കിയത്. 8 മുതൽ 10 മില്ലിമീറ്റർ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു ഈ ലോഹഭാഗങ്ങൾ.
ലോഹ പെല്ലെറ്റുകൾ ഉപയോഗിച്ചിട്ടില്ലെന്ന് സുരക്ഷ ഏജൻസികൾ അവകാശപ്പെടുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ആർഎഎഫ് ഉദ്യോഗസ്ഥനെതിരെ കേസെടുത്താലും തുടർനടപടികൾക്ക് സിആർപിഎഫ് അനുമതി നൽകില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
സേനയുടെ പ്രോട്ടോകോൾ പാലിച്ചാണ് ജൂലൈ 20ന് നടപടികൾ സ്വീകരിച്ചതെന്ന് അന്തിമ റിപ്പോർട്ട്. കേസെടുത്താൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സിആർപിഎഫ് ഡിജി പ്രോസിക്യൂഷൻ അനുമതി നൽകില്ല. ഭയമില്ലാതെ ചുമതലകൾ നിർവഹിക്കാനായിരുന്നു സിആർപിഎഫ് ഡിജി ജി.പി സിങ്ങിൻ്റെ സന്ദേശം. നിയമാനുസൃതമായി പ്രവർത്തിച്ച സേനാംഗങ്ങളെ സംരക്ഷിക്കുമെന്ന് ഡിജി സ്ഥാപക ദിനത്തോടനുബന്ധിച്ച് നൽകിയ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ, ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നു: എം. വി. ഗോവിന്ദൻ
സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുത്; സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി