‘ഞാനും എന്റെ പിള്ളേരും സ്ട്രോങ്ങാ, ട്രിപ്പിൾ സ്ട്രോങ്ങ്’; മൂന്നു പ്രധാന പുരസ്കാരങ്ങളും തൂക്കി സ്പെയിൻ
ഇന്ന് നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാമ്പ്യന്മാർ. ഇഞ്ചുറി ടൈമിലെ ഗോളിലാണ് സ്പെയിൻ വിജയിച്ചത്. സ്പെയിന് വേണ്ടി ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്.
2010 നു ശേഷം 16 കൊല്ലങ്ങൾ കഴിഞ്ഞാണ് സ്പെയിൻ ഫിഫ ലോകകപ്പ് നേടുന്നത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് സ്പെയിൻ തന്നെയായിരുന്നു. മത്സരത്തിൽ 20 ഓളം ഷോട്ടുകളാണ് സ്പെയിൻ അർജന്റീനയ്‌ക്കെതിരെ അടിച്ചത്. എന്നാൽ അര്ജന്റീന 2 ഷോട്ട് ഓൺ ടാർജറ്റ് മാത്രമാണ് അടിച്ചത്. മത്സരത്തിലെ 68 ശതമാനം പോസെഷനും സ്പെയിനിന്റെ കൈയിലായിരുന്നു.
ടൂർണമെന്റിലെ താരമായി റോഡ്രിയെ തിരഞ്ഞെടുത്തു. സ്‌പെയിനിന്റെ കുതിപ്പിന് മധ്യനിരയിൽ മിന്നും പ്രകടനം നടത്തിയ താരമാണ് റോഡ്രി. മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്‌പെയിനിന്റെ തന്നെ മധ്യനിരതാരം പൗ കുബാർസി സ്വന്തമാക്കി. മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയത് സ്പാനിഷ് ഗോൾവല കാത്ത ഉനായ് സിമോണിന്.
ടൂർണമെന്റിൽ ആകെ ഒരു ഗോൾ ഒരു ഗോൾ മാത്രമാണ് സ്‌പെയിൻ വഴങ്ങിയത്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനത്തിലൂടെ 10 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയ കിലിയൻ എംബാപ്പയ്ക്കാണ് ഗോൾഡൻ ബൂട്ട് പുരസ്കാരം.
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
‘ഇനിയും കുട്ടികൾ വേണം, എന്തുകൊണ്ട് ആയിക്കൂടാ?’; വിവാഹത്തിന് പിന്നാലെ ആഗ്രഹം തുറന്നുപറഞ്ഞ് ജോർജീന