Sunday, 9 August 2026
‘Honest storytelling is a powerful means of change
04:19:26 AM IST
Kerala

പെൺകുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി പിടിയില്‍

SHARE

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച മൂന്നാം വർഷ എംബിബിഎസ് വിദ്യാര്‍ഥി ഏബൽ പിടിയില്‍. പതിമൂന്നോളം സീനിയര്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് ഏബല്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വയനാട് കാക്കവയല്‍ സ്വദേശിയാണ് ഏബല്‍.

പതിനേഴോളം പെണ്‍കുട്ടികളുടെ ചിത്രം പ്രതി സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുകയും അത് മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികളുടെ മോര്‍ഫ് ചെയ്ത ചില ദൃശ്യങ്ങള്‍ മറ്റുള്ള വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്.

പരാതിയുമായി പെണ്‍കുട്ടികള്‍ മെഡിക്കല്‍ കൊളേജ് പൊലീസിനെ സമീപിച്ചെങ്കിലും നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കൂടുതല്‍ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →