പൊതുസ്ഥലത്ത് സിപിഎമ്മുകാർ മാലിന്യം തള്ളുന്നു; ഭരണം നഷ്ടപെട്ടതിന്‍റെ വിഷമത്തിൽ ജനങ്ങളെ ദ്രോഹിക്കരുത് : മേയർ വി.വി. രാജേഷ്
തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ലെന്നും മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണെന്നും മേയര്‍ വി. വി. രാജേഷ്. ആറു മാസം കഴിഞ്ഞിട്ടും കോർപറേഷൻ ഭരണത്തിനെതിരെ കാതലായ ഒരു വിമർശനവും ഉന്നയിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. ഇപ്പോൾ സിപിഎം തന്നെ മനപ്പൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രവർത്തകരെ നിയോഗിച്ച് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു. കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ചത് സിപിഎം പ്രവർത്തകൻ ഷമീർ ആണെന്നും ഇത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ആക്രമിച്ചുവെന്നും മേയർ ആരോപിച്ചു.
ഷമീറിനെ ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ഷമീർ. ഭരണം നഷ്ടപെട്ടതിന്‍റെ വിഷമത്തിൽ നഗരത്തിലെ ജനങ്ങളെ സിപിഎം ദ്രോഹിക്കരുതെന്നും വി വി രാജേഷ് പറഞ്ഞു. ദിവസവും ശരാശരി 20 നായ്ക്കളെ പിടികൂടുന്നുണ്ടെന്നും വി വി രാജേഷ് അവകാശപ്പെട്ടു.
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി: കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്; വൈറലായി ദൃശ്യങ്ങൾ
ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം: പൊലീസിന് വീഴ്ച സംഭവിച്ചു; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി