കൊച്ചിയിൽ കോറോഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ: ഹാജർ രേഖപ്പെടുത്തി തൊഴിൽ വകുപ്പ്, ഓഫീസ് ഇന്നും തുറന്നില്ല
കൊച്ചിയിൽ ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയ കോറോ ഹെൽത്ത് ഓഫീസ് ഇന്നും തുറന്നില്ല. അതേസമയം ഹാജർ രേഖപ്പെടുത്തിയതായി ലേബർ കമ്മീഷണർ അറിയിച്ചു. വെളളിയാഴ്ച വരെ ഈ രീതി തുടരും. തൊഴിൽവകുപ്പ് ആണ് ഹാജർ രേഖപ്പെടുത്തിയത്. ഓഫീസ് തുറന്നില്ലെങ്കിലും ഹാജർ രേഖപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. കൊറോ ഹെൽത്തിന്റെ കോഴിക്കോട് ഓഫീസിലും ജീവനക്കാർ എത്തി.
ലേബർ ഓഫീസറുമായി നടന്ന ചർച്ചയിൽ പത്താം തീയതിവരെ ഈ രീതി തുടരാൻ ആയിരുന്നു നിർദേശം. എന്നാൽ ചർച്ച നടത്താൻ കമ്പനി പ്രതിനിധികൾ ആരും സ്ഥലത്ത് എത്തിയിട്ടില്ല. പത്താം തീയതി വരെ ഈ രീതി തുടരുമെന്ന ധാരണ കമ്പനി ലംഘിച്ചതായി നോർത്ത് എംഎൽഎ ജയന്ത് ചൂണ്ടിക്കാട്ടി.
ആരുടേയും ജോലി പോകാതിരിക്കാൻ ആണ് സർക്കാർ മുൻഗണന നൽകുന്നത്. കമ്പനിയെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുമെന്നും സർക്കാർ തലത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും എംഎൽഎ അറിയിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് ആണ് ഇങ്ങനെ മര്യാദ ഇല്ലാതെ ജീവനക്കാരെ പിരിച്ചു വിടാൻ കമ്പനികൾക്ക് അധികാരം നൽകുന്നതെന്നും എംഎൽഎ വിമർശിച്ചു.
‘നിലവിലെ പാതയിൽ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകൾ പ്രായോഗികമല്ല; ഏക പോംവഴി ഹൈ-സ്പീഡ് റെയിൽ’: ഇ. ശ്രീധരൻ
തിരുവനന്തപുരം ആർബിഐയിലെ യന്ത്രത്തിൽ കെെ കുടുങ്ങി യുവാവിന് ദാരുണാന്ത്യം