മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാംഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ
ന്യൂസ് ഡെസ്ക്
19 June 2026, 12:03 pm
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ ടി യുടെ ബാങ്ക് ലോക്കർ ഇഡി ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. ആയുർവേദ കോളേജിൻ്റെ മുന്നിലുള്ള എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. തുടരന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന.
കൊച്ചിയിലെ ഓഫീസിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് വീണയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നത്. ഈ ബാങ്കിലാണ് സ്വർണത്തിന് ഉൾപ്പെടെ ലോക്കർ സൗകര്യങ്ങൾ ഉപയോഗിച്ചിട്ടുള്ളതെന്ന് വീണ മൊഴി നൽകിയിരുന്നു. പരിശോധന തുടരുകയാണ്.
നേരത്തെ, പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര സേനാംഗങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ബാങ്കിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശോധനയുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
Read More
കെഎം ബഷീർ കേസ്; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
വിഴിഞ്ഞത്ത് ഇനി നേരിട്ട് കയറ്റുമതി-ഇറക്കുമതി; രാജ്യാന്തര തുറമുഖം പുതിയ നാഴികക്കല്ലിലേക്ക്, വിട്ടുനിന്ന് കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും
ന്യൂസ് ഡെസ്ക്
View all posts →