ആധാർ കാർഡും രേഖകളും പരിശോധിച്ചാണ് വിവാഹം നടത്തിയത്; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ പ്രതികരണവുമായി എം. വി. ഗോവിന്ദൻ
ന്യൂസ് ഡെസ്ക്
12 April 2026, 5:06 pm
കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാദമായ വിവാഹത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. വൈറൽ പെൺകുട്ടിയുടെ കല്യാണം കേരള സ്റ്റോറി തന്നെയാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ വിവാഹം കഴിക്കാൻ സാഹചര്യമുണ്ട് എന്നറിഞ്ഞ് യുവതിയും യുവാവും കേരളത്തിലെ പൊലീസ് സ്റ്റേഷനിൽ വരികയായിരുന്നു. രേഖകൾ പരിശോധിച്ചാണ് വിവാഹം നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.
ആധാർ കാർഡും മറ്റു രേഖകളും പരിശോധിച്ചാണ് വിവാഹം നടത്തിയത്. എല്ലാം പൊലീസ് പരിശോധിച്ചുവെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് എം. വി. ഗോവിന്ദൻ്റെ പ്രതികരണം.
അതേസമയം, കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തില്‍ ഒരു വീഴ്ചയും പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളതാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
Read More
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും
കേരള ‘കേരളം’ ആയി; സംസ്ഥാനത്തിന്റെ പേര് മാറ്റ ബിൽ രാജ്യസഭയില്‍ പാസായി
‘വരാത്ത മെസ്സി വരുമെന്ന് പറഞ്ഞ സമയത്ത് ആരായിരുന്നു മുഖ്യമന്ത്രി? ഉത്തരം പറയേണ്ടിവരും’; കെ മുരളീധരൻ
ന്യൂസ് ഡെസ്ക്
View all posts →