Wednesday, 19 August 2026
‘Honest storytelling is a powerful means of change
10:51:23 AM IST
Kerala

പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഇരുമ്പ് കസേര കൊണ്ട് സിഐയെ തലക്കടിച്ചു; പ്രതി കസ്റ്റഡിയില്‍

SHARE

തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ചയാൾ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു. ആര്യനാട് പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

മദ്യക്കുപ്പിയുമായി സ്റ്റേഷനിൽ എത്തിയ ആൾ പൊലീസുകാരോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് മദ്യക്കുപ്പി അടിച്ചു പൊട്ടിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സിഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി തൊട്ടടുത്ത ആശുപത്രിയിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു. സംഭവത്തില്‍ പ്രതി ആര്യനാട് സ്വദേശി യദുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →