Tuesday, 11 August 2026
‘Honest storytelling is a powerful means of change
10:07:35 AM IST
National

പീഡനക്കേസില്‍ ജയിലിലായി, ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; നാട്ടുകാര്‍ വീട്ടിലെത്തി യുവാവിനെ തല്ലികൊന്നു

ന്യൂസ് ഡെസ്ക് 5 August 2026, 12:45 pm
SHARE

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവിനെ വീട്ടിലെത്തി നാട്ടുകാർ തല്ലിക്കൊന്നു. ജാർഖണ്ഡിലാണ് സംഭവം നടന്നത്. സംഭവത്തിൽ ജാർഖണ്ഡ് ഛത്ര ജില്ലയിൽ മൂന്നുപേർ പിടിയിലായി. മറ്റൊരു പീഡനക്കേസിൽ ജയിലിലായിരുന്ന പ്രതിയാണ് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം നടത്തിയത്.

2023-ൽ മറ്റൊരു പീഡനക്കേസിൽ ഈ യുവാവ് അറസ്റ്റിലായിരുന്നു. ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടുമുതലാണ് പെൺകുട്ടിയെ കാണാതായത്. വീടിന് പുറത്തേക്കിറങ്ങിയ കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അന്നുരാത്രി മുഴുവൻ നടത്തിയ തിരച്ചിലിലും കുട്ടിയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ കുട്ടി വീട്ടിൽ തിരിച്ചെത്തി നടന്ന സംഭവം വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് സമീപ ഗ്രാമത്തിൽ താമസിക്കുന്ന പ്രതിയുടെ വീട്ടിലേക്ക് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും എത്തുകയായിരുന്നു. ഇയാളെ വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം വടികളും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചതായാണ് വിവരം. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് തൻഡവ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പ്രഭാത് രഞ്ജൻ ബർവാർ അറിയിച്ചു.

പ്രതിയെ തല്ലിക്കൊന്ന സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഈ മേഖലയിൽ കൂടുതൽ പൊലീസ് വിന്യാസം ഏർപ്പാടാക്കിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സംഘം ഛത്രയിലെത്തുമെന്ന് കമ്മീഷൻ ചെയർമാൻ ഹെദായത്തുള്ള ഖാൻ വ്യക്തമാക്കി.

s
ന്യൂസ് ഡെസ്ക്
View all posts →