Thursday, 13 August 2026
‘Honest storytelling is a powerful means of change
08:07:38 AM IST
National

‘പരീക്ഷകൾ സുതാര്യമായി നടത്താൻ കഴിയണം, ശിക്ഷ കടുപ്പിച്ചതുകൊണ്ട് കാര്യമില്ല’; നിയമ ഭേദഗതി കണ്ണിൽ പൊടിയിടാനെന്ന് മല്ലികാർജുൻ ഖർഗെ

SHARE

പൊതുപരീക്ഷ നിയമ ഭേദഗതി കണ്ണിൽ പൊടിയിടാനാണെന്ന് മല്ലികാർജുൻ ഖർഗെ. പരീക്ഷാ ക്രമക്കേടിൽ ശിക്ഷ കടുപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും പരീക്ഷകൾ സുതാര്യമായി നടത്താൻ കഴിയണമെന്നും മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ പറഞ്ഞു. ചോദ്യപേപ്പർ ചോർത്തുന്നവർ രക്ഷപെടുന്നുവെന്നും കഠിനാധ്വാനം ചെയ്യുന്നവർ ബാധിക്കപ്പെടുന്നുവെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു.

നിയമത്തിൽ ശിക്ഷ വർധിപ്പിച്ച് നിയമം ഭേദഗതി ചെയ്യുന്നു. എങ്ങനെ പേപ്പർ ചോർച്ച തടയുമെന്ന് നിയമത്തിലില്ലെന്ന് മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. കസേര പോകുമെന്ന ഭയം സർക്കാരിനുണ്ടായി. അതിനാൽ യുവത്വത്തിൻ്റെ ആവശ്യങ്ങൾ കേൾക്കുന്നു. കസേര സംരക്ഷിക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നതെന്ന് അദേഹം വിമർശിച്ചു. ഭയന്ന് വിറച്ചാണ് സർക്കാർ ധർമേന്ദ്ര പ്രധാനെ നീക്കിയത്. കസേര സംരക്ഷിക്കാൻ മോദി എന്തും ചെയ്യുമെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു.

വിദ്യാർഥികളെ പെല്ലറ്റ് തോക്ക് ഉപയോഗിച്ച് ആക്രമിച്ചെന്നും അമിത് ഷാ ആണ് ഉത്തരവാദിയെന്നും മല്ലികാർജുൻ ഖർഗെ ആരോപിച്ചു. ലാത്തി കൊണ്ട് അടിക്കാൻ ആരാണ് ഉത്തരവിട്ടതെന്നും ആര് കണ്ണീർ വാതകം ഉപയോഗിക്കാൻ പറഞ്ഞുവെന്നും ഖാർ​ഗെ ചോദിച്ചു. അമിത് ഷാ രാജിവെക്കണം. മോദി അദ്ദേഹത്തിൻ്റെ രാജി ചോദിച്ചുവാങ്ങണം, മോദിയ്ക്ക് അതിനുള്ള ധൈര്യമുണ്ടോയെന്ന് മല്ലികാർജുൻ ഖർഗെ ചോദിച്ചു. തൻ്റെ പ്രസംഗം അടച്ചിട്ട മുറിയിലിരുന്ന് അമിത് ഷാ കേൾക്കുന്നുണ്ടാകും. എന്നും അടച്ചുറപ്പുള്ള മുറിയുടെ സുരക്ഷിതത്വം അമിത് ഷായ്ക്ക് ലഭിക്കില്ല. പ്രതിപക്ഷം വലിച്ചിഴച്ച് പുറത്തുകൊണ്ടുവരും എന്ന് ഖർഗെ പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →