‘വയറുവേദനയെന്ന് പറഞ്ഞെത്തി, പ്രസവിച്ച കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച് യുവതി മുങ്ങി’; പൊലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചത്. ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങുകയായിരുന്നു.
ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇന്നലെ രാത്രി പതിനൊന്നു മണിക്ക് ശേഷമാണ് ചാലിയാർ സ്വദേശിയായ ഗർഭിണിയായ യുവതി ഫാത്തിമ ആശുപത്രിയിൽ എത്തിയത്. വയറുവേദനയെന്ന് പറഞ്ഞെത്തിയ യുവതിക്ക് രക്തസ്രാവവും ഉണ്ടായിരുന്നു. ഫാത്തിമ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടാൻ ഡോക്ടർ നിർദേശിച്ചു.
അതിനിടയിൽ വസ്ത്രം മാറാനെന്ന പേരിൽ യുവതി ശുചിമുറിയിൽ കയറി. പിന്നീട് പന്ത്രണ്ട് മണിയോടെ ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. ഇന്ന് രാവിലെയാണ് ശുചിമുറിയിലെ ബക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ആണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും
കേരള ‘കേരളം’ ആയി; സംസ്ഥാനത്തിന്റെ പേര് മാറ്റ ബിൽ രാജ്യസഭയില്‍ പാസായി