‘നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യം തികച്ചും പ്രശംസനീയം’; വിസ്മയയെ പ്രശംസിച്ച് മാലാ പാർവതി
വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ജൂഡ് ആന്റണി ചിത്രം ‘തുടക്കം’ ഓഗസ്റ്റ് 7ന് തിയറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. സിനിമ വെള്ളിയാഴ്ച തിയറ്ററിൽ എത്താനിരിക്കെ വിസ്മയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി മാലാ പർവതി.
ഒപ്പം സിജെപി പ്രതിഷേധത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വിസ്മയ പറഞ്ഞതിനെയും മാലാ പാർവതി പ്രശംസിച്ചു.
‘പ്രിയ വിസ്മയ, തുടക്കത്തിന് അഭിനന്ദനങ്ങൾ.
നിൻറെ ശാന്തമായ കരുത്തും ലാളിത്യവും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും തികച്ചും പ്രശംസനീയമാണ്. ഇവ എപ്പോഴും നിന്റെ യാത്രയ്ക്ക് വഴികാട്ടിയായി ഉണ്ടാവട്ടെ. സിനിമയിലെ നിന്റെ യാത്ര അർത്ഥവത്തായ സൃഷ്ടികളാലും മികച്ച വ്യക്തികളാലും അർഹിക്കുന്ന എല്ലാ വിജയങ്ങളാലും അനുഗ്രഹിക്കപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ദൈവം നിനക്ക് ഉചിതമായ അവസരങ്ങൾ തുറന്നുതരികയും ഓരോ ഘട്ടത്തിലും അവ സംരക്ഷിക്കുകയും, ദീർഘവും സംതൃപ്തവും മനോഹരവുമായ കരിയർ നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. എല്ലാറ്റിനുമുപരിയായി, എപ്പോഴും സ്വന്തം വ്യക്തിത്വത്തോട് നീതി പുലർത്താൻ സാധിക്കട്ടെ. അതാണ് ഏറ്റവും വലിയ അനുഗ്രഹവും. എല്ലാവിധ സ്നേഹത്തോടും പ്രാർത്ഥനയും ഹൃദയംഗമമായ അനുഗ്രഹവും നേരുന്നു’ എന്നായിരുന്നു മാലാ പാർവതിയുടെ വാക്കുകൾ.
‘അങ്ങനെ നല്ല ഒരു തുടക്കം എന്തായാലും കിട്ടിയിട്ടുണ്ട്, കള്ളങ്ങൾ ഓരോന്നായിട്ടു എനിക്ക് തെളിയിക്കാൻ പറ്റും’; റോബിൻ രാധാകൃഷ്ണനെതിരെ വേദ് ലക്ഷ്മി
‘ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്