Wednesday, 9 September 2026
‘Honest storytelling is a powerful means of change
12:12:41 PM IST
National

സൈനിക കേന്ദ്രത്തിൽ വൻ സുരക്ഷാവീഴ്ച; സെക്കന്തരാബാദ് കന്റോൺമെന്റിൽ നിന്ന് കാണാതായത് 11 ആയുധങ്ങൾ

ന്യൂസ് ഡെസ്ക് 1 September 2026, 2:43 pm
SHARE

ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയതായി റിപ്പോർട്ട്. സെക്കന്തരാബാദ് കന്റോൺമെന്റിലെ കേന്ദ്രത്തിൽ നിന്ന് 4 എ.കെ-47 റൈഫിളുകൾ, 6 പിസ്റ്റളുകൾ, 1 ഇൻസാസ് റൈഫിൾ ഉൾപ്പെടെ 11 ആയുധങ്ങളാണ് കാണാതായത്. സംഭവത്തിന് പിന്നാലെ ആർമി ഇന്റലിജൻസും വിവരശേഖരണം ആരംഭിച്ചു.

മാൽക്കാജ്ഗിരി പൊലീസ് കമ്മീഷണറേറ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ വാതിലും പൂട്ടും തകർത്ത നിലയിൽ കണ്ടെത്തിയത്. സൈനിക ഉദ്യോഗസ്ഥരുടെ പരാതിയിൽ തിങ്കളാഴ്ച ബൊല്ലാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ സൈന്യവും പൊലീസും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിയന്ത്രിത പ്രതിരോധ മേഖലയായതിനാൽ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആയുധങ്ങൾ സൂക്ഷിക്കുന്ന വിഭാഗത്തിലേക്കുള്ള പ്രവേശനം പരിമിതമായതിനാൽ സംഭവത്തിൽ അകത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

s
ന്യൂസ് ഡെസ്ക്
View all posts →