Sunday, 16 August 2026
‘Honest storytelling is a powerful means of change
06:12:00 AM IST
National

‘കോൺഗ്രസിൽ ചേരാൻ താൽപര്യമുളളവരെ അംഗത്വം നൽകി സ്വീകരിക്കാം’; ശരത് പവാർ വിഭാഗം ലയിക്കുന്നതിൽ എതിർപ്പുമായി മഹാരാഷ്ട്ര കോൺഗ്രസ്

SHARE

കോൺഗ്രസിൽ എൻസിപി ശരത് പവാർ വിഭാഗം ലയിക്കുന്നതിൽ എതിർപ്പുമായി മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധിയെ നേതൃത്വം നിലപാട് അറിയിച്ചു. ലയനം വേണ്ടെ എന്നാണ് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കൽ അറിയിച്ചിരിക്കുന്നത്.

കോൺഗ്രസിൽ ചേരാൻ താൽപര്യമുളളവരെ അംഗത്വം നൽകി സ്വീകരിക്കാമെന്നും അവർക്ക് പാർട്ടിയിൽ വേണ്ടത്ര പരിഗണന നൽകാമെന്നും ഹർഷവർദ്ധൻ സപ്കൽ പറഞ്ഞു. ഇത് കൂടാതെ രണ്ട് പാർട്ടികൾ തമ്മിൽ ലയനം വേണ്ടെന്നാണ് നിലപാട്. എൻസിപി അധ്യക്ഷൻ ശരത് പവാർ കോൺഗ്രസിൽ ലയിക്കുമെന്ന വാർത്ത നേരത്തെ തളളിയിരുന്നു. തന്റെ പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്നും കോൺഗ്രസുമായി ലയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശരത് പവാറിന്റെ നേതൃത്വത്തിലുളള എൻസിപി വിഭാഗം ഉടൻ കോൺഗ്രസിൽ ലയിക്കുമെന്നും ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ അവകാശപ്പെട്ടിരുന്നു. എന്നാൽ അത്തരമൊരു ചർച്ച ഇതുവരെ നടന്നിട്ടില്ലെന്നും കോൺഗ്രസിൽ ലയിക്കില്ല എന്നും ശരത് പവാർ വ്യക്തമാക്കി.

s
ന്യൂസ് ഡെസ്ക്
View all posts →