‘എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാൻ എം വി ജയരാജൻ ശ്രമിച്ചു’; സിപിഎമ്മിന് തലവേദനയായി ടി കെ ഗോവിന്ദന്റെ വെളിപ്പെടുത്തൽ
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാൻ എം വി ജയരാജൻ ശ്രമിച്ചുവെണ്ണ ആരോപണവുമായി ടി കെ ഗോവിന്ദൻ എം എൽ എ രംഗത്ത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി ജയരാജന് ഗൂഡോദ്ദേശമുണ്ടെന്ന് ടി കെ ഗോവിന്ദൻ ആരോപിച്ചു. എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ഈ നീക്കത്തിലൂടെ ജയരാജൻ ശ്രമിക്കുന്നതെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. പ്രമുഖ മാധ്യമത്തോടായിരുന്നു തുറന്നുപറച്ചിൽ.
എം വി ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹമെന്നും ഇതിനു പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നും പറഞ്ഞ ടി കെ ഗോവിന്ദൻ അതാണ് അനവസരത്തിൽ ഇത്തരം പരാമർശങ്ങൾ ഇപ്പോൾ ഉണ്ടായതെന്നും പറഞ്ഞു. ഇനി സി പി എമ്മിലേക്ക് ഒരു തിരിച്ചു പോക്കില്ലെന്നും ഒരു പാർട്ടിയിലേക്കും ഇനിയില്ല എന്നും ടി കെ ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സിപിഎം ചവിട്ടി പുറത്താക്കിയപ്പോൾ രണ്ടും കൈയും നീട്ടി സ്വീകരിച്ചവരാണ് ജനങ്ങൾ. ആ ജനങ്ങളെ തള്ളിക്കളയില്ല എന്ന് വ്യക്തമാക്കിയ ടി കെ ഗോവിന്ദൻ സ്വതന്ത്ര എം എൽ എ ആയി ജനങ്ങളെ സേവിക്കുമെന്നും പറഞ്ഞു. തെറ്റ് പറ്റിയത് പാർട്ടിക്കാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു