‘പൊലീസിന് എവിടെ വേണമെങ്കിലും നിൽക്കാനുള്ള അവകാശമുണ്ടല്ലോ, മനുഷ്യനാണല്ലോ ഇല്ലാത്തത്’; എകെജി ഭവനിൽ പൊലീസിനെ വിന്യാസിച്ച സംഭവത്തിൽ എം എ ബേബി
എകെജി ഭവനിൽ പൊലീസിനെ വിന്യാസിച്ച സംഭവത്തിൽ പ്രതികരിച്ച് എംഎ ബേബി. പൊലീസിന് എവിടെ വേണമെങ്കിലും നിൽക്കാനുള്ള അവകാശമുണ്ടല്ലോ, മനുഷ്യനാണല്ലോ ഇല്ലാത്തതെന്ന് എംഎ ബേബി ചോദിച്ചു. എന്തിനാണ് വന്നു നിൽക്കുന്നത് അറിയില്ലെന്നും സുരക്ഷാ വിന്യാസം എന്തിനെന്ന് വ്യക്തമല്ല എന്നും എം എ ബേബി പറഞ്ഞു. ഇന്നും പോലീസെത്തും എന്ന് വിവരം ലഭിച്ചിരുന്നുവെന്നും വിദ്യാർത്ഥികളിൽ വീണ്ടും ഭയം ജനിപ്പിക്കാനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എം എ ബേബി പറഞ്ഞു. ആർഎസ്എസുകാർ പാർട്ടി ഓഫീസിനെ ആക്രമിക്കാൻ നിൽക്കുന്നത് തടയാനാണോ വന്നിരിക്കുന്നത് എന്നറിയില്ല. ഐഷി ഖോഷിനെ വേട്ടയാടാനുള്ള ശ്രമം പാർലമെന്റിൽ എംപിമാരും കോടതിയിൽ വക്കീലന്മാരും ഉന്നയിക്കുമെന്ന് എം എ ബേബി പറഞ്ഞു. രാജ്യത്തെ യുവാക്കൾ ഭയത്തെ അതിജീവിച്ചു എന്ന് ജന്തർ മന്ദർ തെളിയിച്ചു എന്നാൽ ആ ഭയം തിരികെ കൊണ്ട് വരാൻ സാധിക്കുമോ എന്നാണ് ബിജെപിയും ആർഎസ്എസും നോക്കുന്നതെന്നും എം എ ബേബി വിമർശനം ഉന്നയിച്ചു.
ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം: പൊലീസിന് വീഴ്ച സംഭവിച്ചു; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി
‘മുൻ കായിക മന്ത്രിക്ക് റെഡ് കാർഡ്’; മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്