വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്
ന്യൂസ് ഡെസ്ക്
25 June 2026, 5:42 pm
വീര്യം കുറഞ്ഞ മദ്യം ചട്ടത്തിലെ ഭേദഗതി ബെക്കാർഡി കമ്പനിയുടെ ആവശ്യപ്രകാരമെന്ന് രേഖകൾ. 2021-ൽ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം. വി ഗോവിന്ദന് ബെക്കാർഡി കമ്പനി നൽകിയ കത്ത് പുറത്തായി. വീര്യം കുറഞ്ഞ മദ്യം സ്ത്രീ സൗഹൃദമെന്ന് ബെക്കാർഡി കമ്പനി കത്തിൽ പറയുന്നു.
കേരളത്തിൽ വിൽപന ഇല്ലാത്തതിനാൽ ഇവന്റുകൾ ഗോവയിലേക്ക് മാറുന്നുവെന്ന് ബെക്കാർഡി ചൂണ്ടിക്കാട്ടി. കത്തിനു പിന്നാലെ എം.വി. ഗോവിന്ദൻ തുടർ നടപടിക്ക് നികുതി വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.
വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം നൽകാനും അടിയന്തരമായി വിശദ റിപ്പോർട്ട് നൽകാനുമായിരുന്നു നിർദേശം. കത്ത് ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമ സഭയിൽ ഉന്നയിച്ചിരുന്നു.
Read More
ആരോഗ്യവകുപ്പിലെ ഡോക്ടേഴ്സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി; സീനിയോറിറ്റി പട്ടിക തയാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകും
വയോധികയെ മര്‍ദിച്ചെന്ന പരാതി; ഇൻഫ്ലുവൻസർ ശാലു പേയാടിനെതിരെ കേസ്
പണപ്പൊതിയും പാഠ്യപദ്ധതിയും: പി.എം ശ്രീ പദ്ധതിയെച്ചൊല്ലി കേരളത്തിൽ കോൺഗ്രസും ലീഗും നേർക്കുനേർ
ന്യൂസ് ഡെസ്ക്
View all posts →