Thursday, 13 August 2026
‘Honest storytelling is a powerful means of change
09:25:31 AM IST
World

‘ഇനി മറ്റൊരു പുരുഷനും നിന്നെ ഇഷ്ടപ്പെടരുത്’; പ്രണയം തുടരാൻ വിസമ്മച്ചതിന് കാമുകിയുടെ ചുണ്ട് കടിച്ചെടുത്ത് കാമുകന്റെ ക്രൂരത, തോറ്റുകൊടുക്കാതെ പുസ്തകം രചിച്ച കെയ്‌ല

Ann Mariya K Jose 6 August 2026, 1:25 pm
SHARE

പ്രണയനൈരാശ്യത്തിന്റെ പേരിൽ ദിനംപ്രതി നിരവധി സമഭാവങ്ങളാണ് ലോകത്തിന്റെ പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അത്തരത്തിൽ 2017ൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രണയം തുടരാൻ വിസമ്മച്ചതിന് കാമുകിയുടെ ചുണ്ട് കടിച്ചെടുത്താണ് യുവാവ് തന്റെ പക തീർത്തത്. പ്രണയനൈരാശ്യത്തിന്റെ പേരിൽ ഒരു പെൺകുട്ടിയോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ക്രൂരതയായിരുന്നു ഇത്.

​2017 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. താനുമായുള്ള ബന്ധം തുടരാൻ താല്പര്യമില്ലെന്ന് പറഞ്ഞ 19-കാരിയായ കെയ്‌ല ഹെയ്‌സിനെ മുൻ കാമുകനായ സേത്ത് ആരോൺ ഫ്ലൂറിയാണ് ക്രൂരമായി ആക്രമിച്ചത്. സംസാരിക്കാനായി വിളിച്ച് വരുത്തിയ ശേഷം ബലമായി ചുംബിക്കാൻ ശ്രമിച്ചപ്പോൾ കുതറിമാറിയ അവളുടെ കീഴ്ചുണ്ടിന്റെ 85 ശതമാനവും അവൻ കടിച്ചെടുക്കുകയായിരുന്നു. ‘ഇനി മറ്റൊരു പുരുഷനും നിന്നെ ഇഷ്ടപ്പെടരുത്, അതിനുവേണ്ടി നിന്നെ അടയാളപ്പെടുത്തുകയാണ്’ എന്നായിരുന്നു ആ ക്രൂരന്റെ വാക്കുകൾ. ​ആക്രമത്തിന് ശേഷം സേത്ത് ആരോൺ അവിടെനിന്നും കടന്നുകളഞ്ഞു.

ചോരയൊലിച്ച് ആശുപത്രിയിലായ കെയ്‌ലയ്ക്ക് അടിയന്തര ശസ്ത്രക്രിയയും 300-ലധികം തുന്നലുകളും വേണ്ടിവന്നു. നഷ്ടപ്പെട്ട ചുണ്ട് തുന്നിച്ചേർക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞതുമില്ല. ഈ കൊടുംക്രൂരതയ്ക്ക് കോടതി സേത്ത് ആരോണ് 12 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. ​എന്നാൽ തന്റെ മുഖത്തുണ്ടായ പാടുകളെ ഓർത്ത് കണ്ണീരൊഴുക്കി ഒതുങ്ങിക്കൂടാൻ അവൾ തയ്യാറായിരുന്നില്ല. ‘ഷീ റൈസസ്’ (She Rises) എന്ന പുസ്തകം രചിച്ച കെയ്‌ല, ‘റൈസ് എബോവ്’ (Rise Above) എന്നൊരു കൂട്ടായ്മയും ആരംഭിച്ചു. വിഷലിപ്തമായ (Toxic) പ്രണയബന്ധങ്ങളെക്കുറിച്ച് മറ്റ് പെൺകുട്ടികൾക്ക് മുന്നറിയിപ്പ് നൽകാനും അവരെ ബോധവൽക്കരിക്കാനുമാണ് അവൾ ഇന്ന് തന്റെ ജീവിതം മാറ്റിവെച്ചിരിക്കുന്നത്.

s
Ann Mariya K Jose
View all posts →