Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:49:06 AM IST
National

‘വിദ്യാർത്ഥി ശക്തി നീണാൾ വാഴട്ടെ’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരിച്ച് കോക്രോച്ച് ജനതാ പാർട്ടി

SHARE

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി).’ വിദ്യാർത്ഥി ശക്തി നീണാൾ വാഴട്ടെ’ എന്ന് കോക്രോച്ച് ജനതാ പാർട്ടി എക്‌സിൽ കുറിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഒടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാര്‍ട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി.

അവസാന നിമിഷവും ധര്‍മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വകുപ്പ് മാറ്റം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം പ്രതികരിച്ചു. പിന്നാലെരാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് CJP. നാളെ ജില്ലാ അടിസ്ഥാനത്തിൽ മാർച്ച് നടത്താൻ സിജെപി ആഹ്വാനം ചെയ്‌തു. പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്താനാണ് തീരുമാനച്ചത്.

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി. ഇന്ന് ഉച്ചയോടെ സിജെപി പ്രതിനിധികളുമായി കേന്ദ്രം ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽചർച്ചയ്ക്ക് മുമ്പ് തന്നെ ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയായിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →