മൂന്ന് ദിവസമായി വൈദ്യുതിയില്ലെന്ന് നാട്ടുകാരുടെ പരാതി; വള്ളം തുഴഞ്ഞെത്തി ട്രാൻസ്‌ഫോർമറിന്റെ അവസ്ഥ വിശദീകരിച്ച് ഉദ്യോഗസ്ഥൻ
പത്തനംതിട്ടയിൽ മൂന്ന് ദിവസമായി വൈദ്യുതി വിതരണം നിലച്ചെന്ന നാട്ടുകാരുടെ പരാതിക്ക് വിശദീകരണം നല്‍കി കെഎസ്ഇബി. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ട്രാൻസ്‌ഫോർമറിന്റെ അവസ്ഥ വള്ളത്തിൽ എത്തി നേരിട്ട് കാണിച്ചാണ് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് കുമാർ പിള്ള വിശദീകരണം നൽകിയത്.
ജീവനാണ് പ്രാധാന്യമെന്നും അതുകഴിഞ്ഞ് മതി വൈദ്യുതിയെന്നും കെഎസ്ഇബി തിരുവല്ല ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ രാജേഷ് പറഞ്ഞു. വെള്ളം പൂർണമായും ഇറങ്ങിയ ശേഷമേ ട്രാൻസ്‌ഫോർമർ വീണ്ടും ചാർജ് ചെയ്യാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം–തുരുത്തിക്കാട് മേഖലയിൽ മൂന്ന് ദിവസമായി വൈദ്യുതി വിതരണം നിലച്ച സാഹചര്യത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ട്രാൻസ്‌ഫോർമറിന്റെ നിലവിലെ അവസ്ഥ നേരിട്ട് കാണിച്ചുകൊണ്ട് കെഎസ്ഇബി വിശദീകരണം നൽകിയത്.
ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം: പൊലീസിന് വീഴ്ച സംഭവിച്ചു; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി
‘മുൻ കായിക മന്ത്രിക്ക് റെഡ് കാർഡ്’; മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്