യുവിയുടെ കുടുംബത്തിലേക്കിതാ പുതിയൊരംഗം; ‘സോ ക്യൂട്ട്’

Advertisement

യുവരാജ് സിംഗിന്റെ കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി എത്തി. സോ ക്യൂട്ട് എന്ന് പറഞ്ഞാലും തെറ്റുവരില്ല… അത്രയ്ക്ക് ഭംഗിയുണ്ട് പുതിയ ആളെ കാണാന്‍. ആരാണെന്നല്ലേ… ഒരു പുതിയ പപ്പി. പേര് കൊക്കോ. യുവി പട്ടികുട്ടിയുമായി നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

പുതിയ പപ്പിയുടെ ഫോട്ടോകളും വീഡിയോകളും യുവി ഇന്‍സ്റ്റഗ്രാമിന്റെ സ്റ്റോറീസ് ഫീച്ചര്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്തിട്ടുണ്ട്. തന്റെ കുടുംബത്തിലെ ഏറ്റവും ക്യൂട്ടും ഏറ്റവും ചെറിയതുമായ അംഗമാണ് പപ്പിയെന്നാണ് യുവി പറയുന്നത്.

യുവിക്ക് വളര്‍ത്തുനായ്ക്കളോട് വലിയ സ്നേഹമാണെന്നാണ് അടുത്തറിയുന്നവര്‍ പറയുക. അവരോടൊടുത്തുള്ള സ്നേഹനിര്‍ഭരമായ ചിത്രങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു കാലത്തെ യുവരാജാവ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാറുമുണ്ട്.

യുവി മാത്രമല്ല അരുമ മൃഗങ്ങളുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്ന ക്രിക്കറ്റ് സെലിബ്രിറ്റി. പുതിയ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്കും നായ്ക്കള്‍ ഏറെ പ്രിയപ്പെട്ടതാണ്. ബീഗിളുമൊത്തുള്ള ചിത്രങ്ങള്‍ വിരാട് കോഹ്ലി ഇടയ്ക്ക് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാറുമുണ്ട് 17.8 ദശലക്ഷം ഫോളോവേഴ്സ് ആണ് കോഹ്ലിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

ഇരട്ട സെഞ്ച്വറിയിലൂടെ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ച രോഹിത് ശര്‍മയ്ക്കും ഭാര്യ ഋതികയ്ക്കും വളര്‍ത്തുനായ്ക്കള്‍ ഏറെ പ്രിയങ്കരം തന്നെയാണ്. ഇടയ്ക്കിടെ രോഹിത്തും ഇന്‍സ്റ്റഗ്രാമില്‍ നായ്ക്കളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്.