ഇതൊക്കെ നിസാരം... കുപ്പിയുടെ അടപ്പ് തുറന്ന് തേനീച്ചകള്‍; ട്രെന്‍ഡിംഗ് ആയി വീഡിയോ

തേന്‍ മാത്രമല്ല തേനീച്ചകള്‍ വേണമെങ്കില്‍ ഫാന്റയും കുടിക്കും എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്. രണ്ട് തേനീച്ചകള്‍ ഫാന്റ ജ്യൂസ് കുപ്പിയുടെ അടപ്പ് തുറക്കുന്ന വീഡിയോയാണ് ട്രെന്‍ഡിംഗ് ആകുന്നത്.

തേനീച്ചകള്‍ കാലുകള്‍ ഉപയോഗിച്ച് കുപ്പിയുടെ അടപ്പ് മുകളിലേക്ക് ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. അടപ്പിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകള്‍ അടപ്പ് തിരിച്ച് അത് താഴേക്കിടുന്നതില്‍ വിജയിക്കുകയും ചെയ്തു.

പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വൈറലാകുന്നത്. ബ്രസീലിലെ സാവോ പോളോയില്‍ നിന്നും പകര്‍ത്തിയ ദൃശ്യമാണിത്. നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നതും കമന്റ് ചെയ്തിരിക്കുന്നത്.