ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നത് ചിക്കന്‍ ഫ്രൈയ്ക്ക്; കൈയിൽ കിട്ടിയ ഭക്ഷണം കണ്ട് ഞെട്ടി യുവതി

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം മാര്‍ബിള്‍ കിട്ടി, മറ്റ് പല സാധനങ്ങള്‍ക്കും വേറെ പലതും ലഭിച്ചു എന്ന വാര്‍ത്തകള്‍ കാണാറുണ്ട്. എന്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയ സാധനം കണ്ടാല്‍ ഞെട്ടും.

ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവതിക്ക് ലഭിച്ചത് ‘ടവല്‍ ഫ്രൈ’ ആണ്!! ചിക്കന്‍ പീസുകള്‍ മുറിച്ച് മകന് നല്‍കാന്‍ ഒരുങ്ങിയപ്പോഴാണ് വിചിത്രമായ കാഴ്ച കണ്ടത്. ഡീപ്പ് ഫ്രൈ ചെയ്ത രൂപത്തിലുള്ള ടവ്വലാണ് അലിക് പെരെസ് എന്ന യുവതിക്ക് ലഭിച്ചത്.

ഫിലിപ്പിയന്‍സിലാണ് സംഭവം. ജോലീബി എന്ന ഹോട്ടലില്‍ നിന്നാണ് യുവതി ഫുഡ് ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ചെയ്ത ഡീറ്റെയ്ല്‍സും ഭക്ഷണത്തിന്റെ ചിത്രങ്ങളും യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.