കീബോര്‍ഡ് വായിച്ച് താരമായി 'ബന്ദു'; ട്രെന്‍ഡിംഗ് ആയി കണ്ടാമൃഗത്തിന്റെ 'മ്യൂസിക്' വീഡിയോ

വൈറലായി കീബോര്‍ഡ് വായിക്കുന്ന കണ്ടാമൃഗത്തിന്റെ വീഡിയോ. ബന്ദു എന്ന പേരുള്ള ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. ചുണ്ട് കൊണ്ടാണ് ബന്ദുവിന്റെ കീബോര്‍ഡ് വായന.

അമേരിക്കയിലെ കൊളറാഡോ സിറ്റി പാര്‍ക്കിലുള്ള ഡെന്‍വര്‍ മൃഗശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. 12 വയസുള്ള ആണ്‍ കണ്ടാമൃഗമാണ് ബന്ദു. പിറന്നാള്‍ ദിനത്തിലാണ് ബന്ദുവിന്റെ കീബോര്‍ഡ് വായന.

ഡെന്‍വര്‍ മൃഗശാലയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലാണ് വീഡിയോ എത്തിയത്. ഇത്രയും ടാലന്റുള്ള കണ്ടാമൃഗത്തെ ആദ്യമായി കാണുകയാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

ഇതുവരെ കേട്ടിട്ടുള്ളതില്‍ വച്ച് മികച്ച സംഗീതമാണ് ബന്ദുവിന്റെ എന്ന് നെറ്റിസണ്‍സ് ഒറ്റ സ്വരത്തില്‍ പറയുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ബന്ദു തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍.

 

View this post on Instagram

 

A post shared by Denver Zoo (@denverzoo)