ബാർബി കെൻ പാവയെ പോലെയാകാൻ യുവാവ് ചെലവാക്കിയത് 10 ലക്ഷത്തിലധികം രൂപ

ബാർബിയുടെ  പാവയായ കെൻ ഡോളിനെ പോലെയാകാൻ യുകെ സ്വദേശിയായ ജിമ്മി ഫെതർസ്റ്റോൺ എന്ന യുവാവ്   ഒരു വർഷത്തിനിടയിൽ ചെലവാക്കിയത് ഒന്നും രണ്ടുമല്ല, പത്ത് ലക്ഷത്തിലധികം രൂപയാണ്.

22 വയസ്സിനിടയിൽ ഇതിനകം ലിപ് ഫില്ലർ, കവിൾ ഇംപ്ലാന്റുകൾ, ബോട്ടോക്സ്, വെനീർ തുടങ്ങി നിരവധി സർജറികൾ ഇദ്ദേഹം ചെയ്തു കഴിഞ്ഞു. കെൻ ആവുകയെന്ന വലിയ ആഗ്രഹം പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് ജിമ്മി.

ഇനി ചെയ്യാനുള്ളത് മൂക്കിനുള്ള സർജറിയാണ്. വരും മാസങ്ങളിൽ ഈ സർജറിയും ആരംഭിക്കും.

ഇംഗ്ലണ്ടിലെ ചെറു പട്ടണമായ ഹൾ സ്വദേശിയാണ് ജിമ്മി. സുഹൃത്തിന്റെ വസ്ത്രശാലയിൽ മേൽനോട്ടമാണ് ജോലി.