ഒറ്റയാന് മുന്നില്‍ ഒറ്റയ്ക്ക് നിന്ന് കടുവ; പോരാട്ടം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി.., വീഡിയോ വൈറല്‍

ഒറ്റയാന്റെ മുന്നില്‍ പെട്ടാല്‍ പിന്നെ പൊടി പോലും കാണില്ല. ഇക്കാര്യം കടുവകള്‍ക്കും വ്യക്തമാണെന്ന് പറയേണ്ടി വരും. കാട്ടിലെ മികച്ച വേട്ടക്കാരും ധൈര്യശാലികളുമാണ് കടുവകള്‍. എന്നാല്‍ ഒറ്റക്ക് വരുന്ന ഗജരാജന്റെ മുന്നില്‍ പെട്ടാലോ?

അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വനത്തില്‍ വിശ്രമിക്കുന്നതിനിടെയാണ് കാനന പാതയിലൂടെ ഒറ്റയാന്റെ വരവ്. തൊട്ടടുത്ത് എത്താറായപ്പോഴാണ് കടുവ ആനയെ കാണുന്നത്.

ഇതോടെ ഗര്‍ജ്ജിച്ച് കാട്ടിലേക്ക് ഓടി മറയുന്ന കടുവയെയാണ് വീഡിയോയില്‍ കാണാനാവുക. ഏഷ്യയിലെ ഏതോ വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയ ദൃശ്യമാണിത്. നടി ദിയ മിര്‍സ പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്.