മനുഷ്യന്റെ ആയുസ്സ് പരമാവധി എത്ര; ഉത്തരവുമായി  ഗവേഷകർ

മനുഷ്യന്റെ ആയുസ്സ് പരമാവധി എത്ര എന്നതിനുളള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സിംഗപ്പൂരിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ .

കൃത്യമായ ഒരു കണക്ക് പറയാൻ സാധിക്കില്ലെന്നും ഒരാളുടെ പരമാവധി ആയുർദൈർഖ്യം 120 മുതൽ 150 വരെ ആയിരിക്കുമെന്നാണ് കണ്ടെത്തൽ.

പഠനങ്ങൾ അനുസരിച്ച മനുഷ്യന്റെ ആയുസ്സ് കണക്കാക്കുന്നത് അവരുടെ ജീവിതശൈലികളും ആരോഗ്യം വീണ്ടെടുക്കാനുള്ള കഴിവുമാണ്. ജീവിത ശൈലിയിൽ  പ്രായം, രോഗങ്ങൾ, സമ്മർദ്ദങ്ങൾ എന്നിവ സ്വാധീനിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളെയോ  മാനസിക ബുദ്ധിമുട്ടുകളെയോ മറികടന്ന് ആരോഗ്യം നിലനിർത്താനുള്ള കഴിവും അത്യാവശ്യമാണ്.

പ്രൊഫസർ ആൻഡ്രി ഗുഡ്കോവ് ഈ കണ്ടെത്തലിനെ “ആശയപരമായ മുന്നേറ്റം” എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ഏറ്റവും ഫലപ്രദമായ ചികിത്സയ്ക്ക് പോലും ശരാശരി ആയുസ് വർദ്ധിപ്പിക്കാനുള്ള കഴിവേയുള്ളൂ, പരമാവധി ആയുസ് വർദ്ധിപ്പിക്കാൻ അതിന് കഴിയില്ല എന്ന് ഗവേഷകർ പറയുന്നു.

1997 ൽ 122 -ാം വയസ്സിൽ അന്തരിച്ച  ജീൻ കാൽമെന്റ് എന്ന ഫ്രഞ്ച് വനിതയാണ് ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത്.