ചെളിക്കുഴിയില്‍ നിന്നും എണീക്കാനാവാതെ ആന; ജെസിബി എത്തിച്ച് രക്ഷപ്പെടുത്തി വനം വകുപ്പ്, വീഡിയോ

ചെളിക്കുഴിയില്‍ വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കര്‍ണാടക ബന്ദിപ്പൂര്‍ വനത്തിലാണ് ചെളിയില്‍ വീണ ആനയെ മൊളിയൂര്‍ റേഞ്ചിലെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.

വെള്ളം കുടിക്കാനെത്തിയ ആന കാല്‍ വഴുതി ചെളിയിലേക്ക് വീഴുകയായിരുന്നു. ചെളിയില്‍ നിന്നും എഴുന്നേറ്റ് നില്‍ക്കാന്‍ ആനയ്ക്ക് സാധിക്കുന്നുണ്ടായില്ല. പട്രോളിംഗ് നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആനയെ കണ്ടത്.

തുടര്‍ന്ന് ജെസിബി എത്തിച്ച് ആനയെ ചെളിയില്‍ നിന്നും കരയ്ക്ക് കയറ്റുകയായിരുന്നു. ചെളിയില്‍ നിന്നും എഴുന്നേറ്റ് ആന നടന്നു പോകുന്നതും വീഡിയോയില്‍ കാണാം.

ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. നിരവധി പേരാണ് ഈ രക്ഷാ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.