എന്തുകൊണ്ട് യോഗ? അറിയാം ഗുണങ്ങള്‍

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനസും ശരീരവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുകയും ആരോഗ്യമായി നിലനിര്‍ത്തുകയും ചെയ്യുന്ന വ്യായാമ മുറയാണ് യോഗ. പ്രായഭേദമില്ലാതെ ഏവര്‍ക്കും പരിശീലിക്കാവുന്ന ജീവിതചര്യ എന്നത് യോഗയുടെ പ്രത്യേകതയാണ്. മാനസികസമ്മര്‍ദ്ദം, വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയവയൊക്കെ നേരിടാന്‍ യോഗ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

പതിവായി യോഗ ചെയ്യുകയാണെങ്കില്‍ മനസും ശരീരവും ഓജസ് നിറഞ്ഞതാവും. ജീവിതത്തിലെ എല്ലാ വശങ്ങളിലും ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുകയും ചെയ്യും. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ചെയ്യാന്‍ കഴിയുന്ന യോഗമുറകള്‍ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും.

യോഗയുടെ ഗുണങ്ങള്‍ അറിയാം:

*മാനസിക സമ്മര്‍ദ്ദം കുറച്ച്, മനസിന് ശാന്തി നല്‍കുന്നു

*രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

*ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നു

*പേശീബലവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

*ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

*ശരീരഭാരം കുറയ്ക്കാനും നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്നു

*ഉത്കണ്ഠാരോഗവും ഉയര്‍ന്ന രക്തസമ്മര്‍ദവും കുറയ്ക്കുന്നു

*ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു

*ശ്വാസകോശപ്രശ്നങ്ങള്‍ക്ക് ആശ്വാസമേകുന്നു

*ശരീരത്തിന് സവിശേഷ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു