ആയിരം വര്‍ഷം പഴക്കമുള്ള കോഴിമുട്ട! ദുരൂഹത സൃഷ്ടിച്ച് മൂന്ന് വിചിത്രമായ പാവകളും!

ചില മുട്ടകള്‍ അങ്ങനെയൊന്നും നശിച്ച് പോകില്ലെന്ന് എന്നാണ് ഇസ്രായേലിലെ യാവ്‌നെ പട്ടണത്തില്‍ നിന്നുള്ളവര്‍ പറയുന്നത്. മധ്യകാലഘട്ടത്തിലെ ഒരു മാലിന്യക്കുഴിയില്‍ നിന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള മുട്ടയാണ് കണ്ടെടുത്തിരിക്കുന്നത്. ആര്‍ക്കിയോളജി വകുപ്പിന് കൈമാറിയ മുട്ടയ്ക്ക് ആയിരം വര്‍ഷം മേല്‍ പഴക്കമുണ്ട്.

ഈ മുട്ടയ്‌ക്കൊപ്പം മൂന്ന് വിചിത്രമായ രൂപങ്ങളുള്ള പാവകളും കണ്ടെത്തിയിട്ടുണ്ട്. വിസര്‍ജ്ജ്യം ഉള്‍പ്പെടെ തള്ളുന്ന മാലിന്യക്കുഴിയില്‍ ഇരുന്നതിനാലാണ് ഇത്ര കാലമായിട്ടും നശിച്ച് പോകാതെ ഇരുന്നത് എന്നാണ് പുരാവസ്തു ഗവേഷകയായ അല്ല നഗോര്‍സ്‌കി പറയുന്നത്.

ചരിത്രാതീത കാലത്തെ മുട്ടത്തോടുകള്‍ നേരത്തെ തന്നെ ഇസ്രയേലിലും മറ്റ് രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്ര കൃത്യമായ ആകൃതിയില്‍ ഉടയാത്ത രീതിയില്‍ മുട്ട കിട്ടുന്നത് ഇതാദ്യമാണ്. ആറു സെന്റിമീറ്റര്‍ വലുപ്പമുണ്ട് ഈ മുട്ടയ്ക്ക്.

ശാസ്ത്രജ്ഞര്‍ മുട്ട പൊട്ടിച്ചപ്പോള്‍ ഉള്ളില്‍ വെള്ളക്കരു ഉണ്ടായിരുന്നില്ല. മുട്ടത്തോടിന്റെ അടിയിലുണ്ടായിരുന്ന ദ്വാരത്തിലൂടെ മുഴുവന്‍ വെള്ളക്കരുവും മഞ്ഞക്കരുവിന്റെ നല്ലൊരു ഭാഗവും ഒലിച്ചു പോയിരുന്നു. മുട്ടയുടെ ഡിഎന്‍എ ടെസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍.

Read more

എന്നാല്‍ മുട്ടയ്‌ക്കൊപ്പം കണ്ടെത്തിയ കോപ്റ്റിക് ഡോളുകള്‍ എങ്ങനെ വന്നുവെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. മധ്യ ഇസ്രായേലില്‍ തെക്കന്‍ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന യാവ്‌നെ പട്ടണത്തില്‍ നിന്നും നിരവധി പുരാവസ്തുക്കള്‍ മുമ്പും കണ്ടെത്തിയിട്ടുണ്ട്.