കേരളത്തില്‍ ഭരണത്തുടര്‍ച്ച?

ആദ്യം പാലയിലെയും ഇപ്പോള്‍ മറ്റു അഞ്ചു മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പുകള്‍ പുതിയ ചില ചര്‍ച്ചകള്‍ക്ക് കൂടി തുടക്കമിടുന്നുണ്ട്. കേരളത്തില്‍ ഒരു ഭരണത്തുടര്‍ച്ചയുണ്ടാകുമോ എന്നതാണ് അത്. പാലയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തരം ഒരു ചര്‍ച്ചക്ക് തുടക്കമിട്ടത്. സംസ്ഥാനത്തെ പ്രതിപക്ഷം ഒരു നനഞ്ഞ പടക്കമായ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാവുകയാണ്.