Monday, 17 August 2026
‘Honest storytelling is a powerful means of change
05:53:14 PM IST
Cricket

‘ഇന്ത്യ വിടൂ, വേറെ രാജ്യത്തിനായി കളിക്കൂ’; സഞ്ജുവിനോടുള്ള അനീതിക്കെതിരെ തുറന്നടിച്ച് വിരേന്ദർ സെവാഗ്

SHARE

ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷവും മലയാളി താരം സഞ്ജു സാംസണെ തഴയുന്ന ബി.സി.സി.ഐ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ഇതിഹാസ താരം വീരേന്ദർ സെവാഗ്. വെറും മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതിന്റെ പേരിൽ സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കിയതിലെ അനീതി ചൂണ്ടിക്കാട്ടിയ സെവാഗ്, സഞ്ജു മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കുന്നതാകും നല്ലതെന്ന ഞെട്ടിക്കുന്ന നിർദേശമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നിർഭാഗ്യവാനായ താരമാണ് സഞ്ജു സാംസണെന്ന് സെവാഗ് പറയുന്നു. “സ്വന്തം രാജ്യത്തിന് വേണ്ടി ടി20 ലോകകപ്പ് നേടിയതിന് ശേഷമാണ് അവനെ ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. വെറും മൂന്ന് പരാജയങ്ങളുടെ പേരിൽ നിങ്ങൾക്ക് എങ്ങനെയാണ് ഒരു മാച്ച് വിന്നറെ ഒഴിവാക്കാൻ കഴിയുക? അഭിഷേക് ശർമയും ഇഷാൻ കിഷനുമെല്ലാം തുടർച്ചയായി പരാജയപ്പെടുന്നുണ്ട്, പക്ഷേ അവരുടെയൊക്കെ സ്ഥാനം ടീമിൽ സുരക്ഷിതമാണ്,” സെവാഗ് തുറന്നടിച്ചു.

​കാര്യമായ യാതൊരു കാരണവുമില്ലാതെയാണ് സഞ്ജുവിനെ പുറത്താക്കിയതെന്ന് പറഞ്ഞ സെവാഗ്, ഇന്ത്യൻ ടീമിൽ തുടർച്ചയായ അവസരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ സഞ്ജു മറ്റ് രാജ്യങ്ങൾക്ക് വേണ്ടി കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വ്യക്തമാക്കി. ഇവിടെ തുടർന്നാൽ സഞ്ജുവിന്റെ പ്രതിഭയും കഴിവും എക്കാലത്തും പൂർത്തീകരിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ടി-20 ലോകകപ്പിൽ അഞ്ച് ഇന്നിങ്സുകളിൽ നിന്നായി 321 റൺസ് അടിച്ചുകൂട്ടി പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി മാറിയത് സഞ്ജുവായിരുന്നു. എന്നാൽ ലോകകപ്പിന് ശേഷം നടന്ന അയർലാൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ഏതാനും മത്സരങ്ങളിലെ മോശം ഫോമിന്റെ പേരിൽ താരത്തെ പിന്നീട് നടന്ന സിംബാവെ പരമ്പരയിൽ നിന്ന് പൂർണ്ണമായും തഴയുകയായിരുന്നു. ഇതേസമയം മോശം ഫോമിലായിട്ടും മറ്റ് ചില താരങ്ങൾക്ക് ബി.സി.സി.ഐ നൽകുന്ന അമിത പരിഗണനയാണ് സെവാഗ് അടക്കമുള്ളവരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

​മാനേജ്മെന്റിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ഒരു മുൻ ഇതിഹാസ താരം തന്നെ രംഗത്തെത്തിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്. ഏഷ്യൻ ഗെയിംസിനുള്ള സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, സീനിയർ ടീമിലേക്കുള്ള മടങ്ങിവരവ് ഇനിയും ചോദ്യചിഹ്നമായി തുടരുകയാണ്.

Read More

‘ഈ ആലിംഗനം ലിയോണില്‍ നിന്നും എല്ലാവരില്‍ നിന്നും ഫുട്‌ബോളില്‍ നിന്നുമാണ്, ഇത് നിങ്ങള്‍ക്കുള്ളതാണ് പ്രിയ ലയണല്‍’; കളിക്കളത്തില്‍ വാരിപ്പുണര്‍ന്ന് റോമാന; ഗോട്ടിന് സ്‌നേഹവും ആദരവും പങ്കുവെച്ച് എതിര്‍ ടീം

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →