Tuesday, 11 August 2026
‘Honest storytelling is a powerful means of change
04:16:35 PM IST
Kerala

‘ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം സമരമുഖത്ത് നിന്ന മുഖ്യമന്ത്രി, കേരളത്തിൽ കേസെടുക്കുന്നത് ഔചിത്യമല്ല’; നീറ്റ് പരീക്ഷ ക്രമക്കേട് വിഷയത്തിൽ എടുത്ത എല്ലാ കേസുകളും പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

SHARE

നീറ്റ് പരീക്ഷ ക്രമക്കേട് വിഷയത്തിൽ കേരളത്തിൽഎടുത്ത എല്ലാ കേസുകളും പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തർ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ ചാർജ് ചെയ്ത കേസുകൾ പിൻവലിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.

വിദ്യാർഥികളും യുവജനങ്ങളും സാംസ്കാരിക പ്രവർത്തകരും അടക്കമുള്ള പൊതുസമൂഹം കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്നിരുന്നു. ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്‍റെ പേരിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരളാ പൊലീസ് കേസെടുത്തതായാണ് വിവരങ്ങൾ പുറത്തുവരുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി.

സമരം ഒത്തുതീർക്കുന്നതിന്‍റെ ഭാഗമായി എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അത്തരമൊരു തീരുമാനം യു ഡി എഫ് സർക്കാർ കൈകൊണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിക്കൊപ്പം ദില്ലിയിലെ പ്രതിഷേധത്തിൽ അണിനിരന്ന മുഖ്യമന്ത്രിയായിട്ടും കേരളത്തിലെ സര്‍ക്കാര്‍ ഇത്തരത്തിൽ കേസെടുത്തത് ഔചിത്യപരമല്ല എന്നും പിണറായി ചൂണ്ടിക്കാട്ടി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →