Sunday, 9 August 2026
‘Honest storytelling is a powerful means of change
03:18:55 AM IST
Business

റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റിയുടെ പുതിയ റോട്ടറി പുതുവത്സര സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

SHARE

റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റിയുടെ പുതിയ റോട്ടറി വര്‍ഷത്തിലെ ആദ്യ സേവന പ്രവര്‍ത്തനമായി, ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി, കടവന്ത്രയ്ക്ക് ഡയാലിസിസ് കിറ്റുകള്‍ കൈമാറി. ആശുപത്രി സെക്രട്ടറി അജയ് തറയില്‍ , ഡോ. കാമത്ത് എന്നിവര്‍ ചടങ്ങില്‍ സാന്നിധ്യം അറിയിച്ച് ആശംസകള്‍ നേര്‍ന്നു.

റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റിയുടെ പ്രസിഡന്റ് റോട്ടേറിയന്‍ ലിജി അബ്രഹാം, സെക്രട്ടറി റോട്ടേറിയന്‍ ഉമ്മന്‍ തോമസ്, സര്‍വീസ് പ്രോജക്ട്‌സ് ചെയര്‍ റോട്ടേറിയന്‍ സാജന്‍ കെ. പി., ചാര്‍ട്ടര്‍ പ്രസിഡന്റ് റോട്ടേറിയന്‍ മോഹന്‍ എസ്. മേനോന്‍ എന്നിവര്‍ മഹത്തായ സേവന പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

‘Service Above Self’ എന്ന റോട്ടറിയുടെ ആശയം പ്രവര്‍ത്തിയിലൂടെ വീണ്ടും സാക്ഷാത്കരിച്ച ഒരു മനോഹര തുടക്കമാണ് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റിയുടെ പുതിയ റോട്ടറി വര്‍ഷത്തിലുണ്ടായത്.

Read More
s
ബിസിനസ് ഡെസ്ക്
View all posts →