Sunday, 9 August 2026
‘Honest storytelling is a powerful means of change
03:12:50 AM IST
World

സിക്കിമ്മില്‍ മണ്ണിടിച്ചില്‍; ഒരു മരണം, നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

SHARE

സിക്കിമ്മിലെ മണ്ണിടിച്ചിലില്‍ ഒരു മരണം. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി. തൊഴിലാളികളെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായി ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.സിക്കിമിലെ മംഗന്‍ ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിലുണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, സൈന്യം, പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുരങ്കത്തിനുള്ളിലെ തൊഴിലാളികളുമായി ബന്ധപ്പെടാനുള്ള ശ്രമവും അവരെ സുരക്ഷിതമായി പുറത്തുകൊണ്ടുവരാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →