വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ; മന്ത്രി ടി സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക്
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ഥലത്തെ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. റവന്യു മന്ത്രി എ പി അനില്‍കുമാറിനോടും കൃഷി മന്ത്രി ടി സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. അതേസമയം സംഭവസ്ഥലത്ത് സ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ചില ആളുകളെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ തന്നെ നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ചിരുന്നു. സമീപത്ത് കൂടെ പോയ ആളുകളാണ് അപകടത്തിൽ പെട്ടതെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു.
സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുത്; സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി
മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന് സഹോദരങ്ങള്‍ക്കെതിരെ ജാമ്യമില്ല വാറന്റ്; ഉത്തരവിട്ടത് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി