വർക്കല ക്ലിഫിൽ കുന്നിന്റെ താഴ്ഭാഗം ഇടിഞ്ഞുവീണു; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം
ന്യൂസ് ഡെസ്ക്
5 July 2026, 5:24 pm
വർക്കല പാപനാശം ബീച്ചിലെ ക്ലിഫ് കുന്നിന്റെ താഴ്ഭാഗം ഇടിഞ്ഞുവീണു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ഇടവിട്ടുള്ള മഴയെത്തുടർന്ന് മണ്ണിടിഞ്ഞതെന്നാണ് നിഗമനം. ടൂറിസം അധികൃതരും പോലീസും അപകടസ്ഥലത്ത് എത്തി പരിശോധന നടത്തി.
വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് എത്തുന്ന വിനോദസഞ്ചാരികൾ അതീവ ജാഗ്രത പുലർത്തണമെന്നും ടൂറിസം പോലീസ് മുന്നറിയിപ്പ് നൽകി.
കുന്നിന്റെ മുകൾഭാഗത്ത് കൂടി ഇടിച്ചിലുണ്ടായാൽ സമീപവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ വലിയ അപകടസാധ്യതയുണ്ടാക്കുമെന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More
സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുത്; സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി
മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന് സഹോദരങ്ങള്‍ക്കെതിരെ ജാമ്യമില്ല വാറന്റ്; ഉത്തരവിട്ടത് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി
വിജയ്യുടെ ‘പ്രിയപ്പെട്ട’ തൃഷ എപ്പോഴാണ് ഉപമുഖ്യമന്ത്രിയായി നിയമിക്കപ്പെടുക?’; അധിക്ഷേപ പരാമർശവുമായി AIADMK നേതാവ്
ന്യൂസ് ഡെസ്ക്
View all posts →