നെന്മാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ന്യൂസ് ഡെസ്ക്
3 August 2026, 10:45 am
പാലക്കാട് നെന്മാറയിലെ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ചൊവ്വാഴ്ച രാവിലെ 9.30ഓടെ അപകടത്തിൽപ്പെട്ടത്. താഴ്ച്ചയിലേക്ക് മറിഞ്ഞ ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്.
അപകടവിവരം അറിഞ്ഞെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുന്നുണ്ട്. മരിച്ച സ്ത്രീയെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Read More
‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്’; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ
‘ദൈവം വിളിച്ചത് കൊണ്ട് അമ്മയെയും അച്ഛനെയും സ്വർഗ്ഗത്തിലേക്ക് അയച്ചു’: എഴുകുംവയൽ ഇരട്ടക്കൊലപാതകത്തിൽ വിചിത്ര മൊഴിയുമായി അജീഷ്
ന്യൂസ് ഡെസ്ക്
View all posts →