Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:44:34 AM IST
Kerala

കാസർകോട് മടിക്കൈയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

SHARE

കാഞ്ഞങ്ങാട് മടിക്കൈയിൽ വൈദ്യുത പോസ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. പുല്ലൂർ മധുരമ്പാടി സ്വദേശിയായ ഭരതൻ (52) ആണ് മരിച്ചത്. മടിക്കൈ കണിച്ചിറയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

വൈദ്യുതി തകരാർ പരിഹരിക്കുന്നതിനായി ഇലക്ട്രിക് പോസ്റ്റിൽ കയറിയപ്പോഴാണ് ഭരതന് ഷോക്കേറ്റത്.സുരക്ഷയ്ക്കായി അരയിൽ കയർ ബന്ധിച്ചിരുന്നതിനാൽ ഷോക്കേറ്റ ശേഷം മൃതദേഹം പോസ്റ്റിൽ തന്നെ കുടുങ്ങിക്കിടന്നു.


വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഏറെ ശ്രമത്തിനൊടുവിലാണ് മൃതദേഹം താഴെയിറക്കിയത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഭരതൻ കെഎസ്ഇബിയുടെ മാവുങ്കാൽ സെക്ഷനിലെ ജീവനക്കാരനാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →