Wednesday, 19 August 2026
‘Honest storytelling is a powerful means of change
05:25:55 PM IST
Kerala

അര്‍ജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവാവ്

SHARE

അര്‍ജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ പരാതി നല്‍കി യുവാവ്. മലപ്പുറം സ്വദേശിയായ യുവാവ് ആണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. കേരള ജനതയ്ക്കൊപ്പം തങ്ങളുണ്ടെന്ന പൊലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലായിരുന്നു അര്‍ജന്റീനയെ ട്രോളിയത്.

മുന്‍നിര ടീം ആയ അര്‍ജന്റീനയെ മോശമായി ചിത്രീകരിച്ചു, വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഔദ്യോഗിക പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തു എന്നടക്കം ആരോപിച്ചാണ് പരാതി. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ തോളില്‍ കൈവെച്ചുനില്‍ക്കുന്ന റഫറിയുടെ ചിത്രത്തിനൊപ്പം കേരളത്തെ ചേര്‍ത്തു പിടിച്ചുനില്‍ക്കുന്ന പൊലീസിന്റെ ചിത്രമാണ് പ്രശ്നങ്ങൾക്കു വഴി വെച്ചത്. ലോകകപ്പ് ഫുട്‌ബോളില്‍ ഫിഫയും റഫറിയും മെസിക്ക് അനുകൂലമായി നില്‍ക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയായിരുന്നു കേരള പൊലീസിന്റേയും പോസ്റ്റ്.

Read More

‘വക്താക്കൾക്ക് ശമ്പളം കൊടുക്കുന്നില്ല, ഒന്നാംതീയതി വീട്ടുടമ വാടക ചോദിക്കും ; ബിജെപിക്കാരനായതുകൊണ്ട് എനിക്ക് വീട്ടുടമസ്ഥൻ സൗജന്യമൊന്നും നൽകില്ല: പാർട്ടി വിടാനുള്ള കാരണം പറഞ്ഞ് ഷെഹ്‌സാദ് പൂനാവാല

s
ന്യൂസ് ഡെസ്ക്
View all posts →