Monday, 17 August 2026
‘Honest storytelling is a powerful means of change
05:47:31 AM IST
Kerala

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ കടുത്ത പിടിപ്പുകേട് കാരണം : ജോൺ ബ്രിട്ടാസ് എംപി

ന്യൂസ് ഡെസ്ക് 3 August 2026, 5:50 pm
SHARE

സംസ്ഥാന സർക്കാരിന്റെ കടുത്ത പിടിപ്പുകേട് കാരണമാണ് പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായതെന്ന് ജോൺ ബ്രിട്ടാസ് എംപി. റെയിൽവേ മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെയും യുഡിഎഫിന്റെയും നിലപാടുകൾക്കെതിരെ എംപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

ഇ. ശ്രീധരൻ നൽകിയ അതിവേഗ റെയിൽ പ്രൊപ്പോസൽ പഠിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ അത് ചവറ്റുകൊട്ടയിൽ എറിയുകയായിരുന്നുവെന്നും ഇ. ശ്രീധരന്റെ പദ്ധതി തള്ളാൻ വേണ്ടി മാത്രമാണ് സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ രൂപീകരിച്ചതെന്നും എംപി കുറ്റപ്പെടുത്തി.

മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതിയെയും ഇ. ശ്രീധരന്റെ പദ്ധതിയെയും ഒരുപോലെ എതിർത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് കേന്ദ്രത്തിന് കൂടുതൽ സൗകര്യപ്രദമായി. ഇനി ഇത്തരമൊരു പദ്ധതിയും കേരളത്തിന് ലഭിക്കില്ലെന്നാണ് കേന്ദ്രം പരോക്ഷമായി വ്യക്തമാക്കുന്നത്. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം കോൺഗ്രസിനാണ് എന്നും എംപി പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →