KERALA BUDGET 2026: `പ്രിയദർശിനി പദ്ധതിക്കായി 600 കോടി വകയിരുത്തി
ന്യൂസ് ഡെസ്ക്
19 June 2026, 10:28 am
ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന `പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. ബജറ്റ് പ്രസംഗത്തിൻ്റെ ആരംഭത്തിൽ തന്നെ പ്രിയദർശിനി പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ പരാമർശിച്ചിരുന്നു. അതേസമയം ആശ ഓണറേറിയത്തിനായി 78 കോടി നീക്കി വെച്ചു. വാർഷിക പദ്ധതി അടങ്കൽ കുറച്ചിട്ടുണ്ട്. 30,370 കോടിയായാണ് വാർഷിക പദ്ധതി അടങ്കൽ കുറച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാർ ബജറ്റിൽ കണക്കാക്കിയ കേന്ദ വിഹിതം കിട്ടില്ല. അതിനാലാണ് വാർഷിക പദ്ധതി അടങ്കൽ കുറച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിൽ കേന്ദ്രത്തെ വിമർശിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരം ഉയർത്തിയതിയിലാണ് വിമർശനം.
Read More
‘സംസ്ഥാനത്ത് യുവാക്കളിൽ എച്ച്ഐവി ബാധ വർധിക്കുന്നു’; ഡേറ്റിംഗ് ആപ്പുകളും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളും ഉയർത്തുന്ന ആശങ്ക
‘അഹങ്കാരത്തിന് കയ്യും കാലും വെച്ച നിലയിലാണ് മന്ത്രിമാർ, തീരദേശ ജനത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചു സംസാരിക്കുന്നു’; മുഹമ്മദ് റിയാസ്
അർജുൻ ആയങ്കിയെ കുടുക്കാൻ വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ പാരിതോഷികം നൽകും : രമേശ് ചെന്നിത്തല
ന്യൂസ് ഡെസ്ക്
View all posts →