Sunday, 9 August 2026
‘Honest storytelling is a powerful means of change
06:53:14 AM IST
National

കർണാടക മന്ത്രിസഭ പുനഃസംഘടന; ലക്ഷ്മൺ സാവദി പട്ടികയിൽ, മലയാളി എൻ.എ. ഹാരിസിന് മന്ത്രിസ്ഥാനമില്ല

ന്യൂസ് ഡെസ്ക് 3 August 2026, 3:00 pm
SHARE

കർണാടകയിൽ ഡി. കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 20 അംഗങ്ങളടങ്ങിയ പുതിയ മന്ത്രിസഭയാണ് പുനഃസംഘടിപ്പിച്ചത്. ബെംഗളൂരുവിലെ രാജ്ഭവനിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പുതിയ മന്ത്രിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ച 20 അംഗ മന്ത്രിപ്പട്ടിക എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കൈമാറി. പി.എം. നരേന്ദ്രസ്വാമി, ശിവരാജ് തംഗടഗി, രുദ്രപ്പ ലമാണി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂർത്തി, ബി.സെഡ്. സമീർ അഹമ്മദ് ഖാൻ, റിസ്‌വാൻ അർഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗഷെട്ടി, മംഗള വൈദ്യ, അജയ് സിങ്, എൻ. ചെലുവരായ സ്വാമി, കെ.എം. ശിവലിംഗ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തേഗൗഡ, ബസവരാജ് റായറെഡ്ഡി, വിജയനാന്ദ് കശപ്പനവർ, ലക്ഷ്മൺ സാവദി എന്നിവരാണ് പുതിയതായി മന്ത്രിസഭയിലേക്ക് എത്തുന്ന നേതാക്കൾ.

ഇതോടൊപ്പം കർണാടക നിയമസഭയുടെ പുതിയ സ്പീക്കറായി ജി.എസ്. പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കറായി എ.എസ്. പൊന്നണ്ണയെയും കോൺഗ്രസ് ഹൈക്കമാൻഡ് നിശ്ചയിച്ചു. പട്ടിക പുറത്തുവന്നതിന് പിന്നാലെ വിവിധ തലങ്ങളിൽ നിന്ന് പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

മൈസൂരുവിൽ നിന്നുള്ള എം.എൽ.എ. തൻവീർ സേഠിന്റെ അനുയായി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതേസമയം, മലയാളിയും ഡി.കെ. ശിവകുമാറിന്റെ അടുത്ത അനുയായിയുമായ എൻ.എ. ഹാരിസ് മന്ത്രിസഭയിൽ ഇടംപിടിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, അന്തിമ പട്ടികയിൽ അദ്ദേഹത്തിന് ഇടം ലഭിച്ചില്ല.

Read More
s
ന്യൂസ് ഡെസ്ക്
View all posts →